Kerala NewsPoliticsReligion

ജമാ അത്ത് ഇസ്‌ളാമി പിന്തൂണ, ഹിന്ദു ക്രിസ്ത്യന്‍ വോട്ടുകള്‍ നഷ്ടപ്പെടുമോയെന്ന് കോണ്‍ഗ്രസിന് പേടി

Keralanewz.com

നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ ജമാ അത്ത് ഇസ്‌ളാമിയുടെ രാഷ്ട്രീയപാര്‍ട്ടിയായ വെല്‍ഫയര്‍പാര്‍്ട്ടിയുടെ പിന്തുണ യുഡിഎഫിനാണെന്ന് പ്രഖ്യാപിച്ചത് ഇപ്പോള്‍ ആ മുന്നണിക്ക് തിരിച്ചടിയാവുകയാണ്.

ജമാ അത്ത് ഇസ്‌ളാമിയുടെ പിന്തുണ കോണ്‍ഗ്രസ് തേടിയതിനെതിരെ സുന്നി മുസ്‌ളീം സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇപ്പോള്‍ കത്തോലിക്കാ കോണ്‍ഗ്രസും പരസ്യമായി ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നിരിക്കുകയാണ്.

ജമാ അത്ത് ഇസ്‌ളാമി തങ്ങളുടെ പഴയ മതരാഷ്ട്രവാദമെല്ലാം ഉപേക്ഷിച്ചെന്നും അതുകൊണ്ട് അവരുടെ പിന്തുണ സ്വീകരിക്കുന്നതില്‍ തെറ്റില്ലന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു. എന്നാല്‍ കത്തോലിക്കാ കോണ്‍ഗ്രസ് കൂടി ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ അണിനിരന്നതോടെ ഇക്കാര്യത്തില്‍ പാര്‍ട്ടിയിലും പുനര്‍ വിചിന്തനമുണ്ടായിരിക്കുകയാണ്. നിലമ്ബൂരിനെ സംബന്ധിച്ചിടത്തോളം ക്രിസ്ത്യന്‍ ഹിന്ദുവോട്ടുകള്‍ നിര്‍ണ്ണായകമാണ്. ഇതു രണ്ടും നഷ്്‌പ്പെട്ടാല് ജയിച്ചുകയറുന്ന കാര്യം കോണ്‍ഗ്രസിന് വലിയ ബുദ്ധിമുട്ടാണ്. അതോടൊപ്പം കാന്തപുരം എപി വിഭാഗവും സമസ്തയും ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ തിരിഞ്ഞിട്ടുണ്ട്. മൂന്നുവിഭാഗത്തിന്റെയും വോട്ടുകള്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസിനു നഷ്ടപ്പെട്ടാല്‍ അത് തിരിച്ചിടിയാകും.

അതുകൊണ്ട് ജമാ അത്ത് ഇസ്‌ളാമി നല്‍കുന്ന പിന്തുണ തിരിച്ചടിയാകാതിരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഹിന്ദു ക്രിസ്ത്യന്‍ പിന്തുണ എം സ്വരാജിലേക്ക് നീങ്ങിയാല്‍ കോണ്‍ഗ്രസ് നന്നായി വിഷമിക്കും. കാരണം പിന്നീടുള്ള രണ്ടു പ്രബലസ്ഥാനാര്‍ത്ഥികള്‍ക്കായി മുസ്‌ളീം വോട്ടുകള്‍ വിഭജിക്കപ്പെട്ടുപോകും. കാരണം അവര്‍ ആ സമുദായത്തില്‍ പെട്ടവരാണ്. അതുകൊണ്ടു തന്നെ ജമാ അത്ത് ഇസ്‌ളാമിയുടെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ച പിന്തുണ കൂനിന്‍മേല്‍കുരുവാകുമോ എന്ന ഭയത്തിലാണ് കോണ്‍ഗ്രസ്.

Facebook Comments Box