രാമപുരം മാർ അഗസ്തീനോസ് കോളജിൽ നിന്നും ബി.ബി.എ.ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ.
രാമപുരം : മാർ ആഗസ്തീനോസ് കോളേജിൽ നിന്നും എം ജി യൂണിവേഴ്സിറ്റി ബിദുദം കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ നിധീഷ് . ഈ വർഷം ബി.ബി.എ ഡിഗ്രി നേടി പുറത്തിറങ്ങുന്ന മധ്യപ്രദേശ് സ്വദേശി നിധീഷ് ഉയ്കെയെ കോളേജ് അധികൃതർ അഭിനന്ദിച്ചു. കൂത്താട്ടുകുളത്ത് സ്ഥിരതാമസമാക്കിയിരിക്കുന്ന മധ്യപ്രദേശ് സ്വദേശികളായ ചോട്ടിലാൽ, കാപ്സ്യ ദമ്പതികളുടെ മകനാണ് നിധീഷ് .
മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ, അഡ്മിനിസ്ട്രേറ്റർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് പഞ്ചായത്ത് മെമ്പർ മനോജ് സി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
Facebook Comments Box