Fri. Apr 26th, 2024

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം 5 ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ലഭിക്കും

By admin Dec 20, 2021 #news
Keralanewz.com

കാ രുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം കേരളത്തിലെ ജനങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ലഭിക്കും.കേന്ദ്രസര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ചേര്‍ത്താണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്.സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ അനവധി പ്രൈവറ്റ് ആശുപത്രികളിലും കാരുണ്യ പദ്ധതിയുടെ സേവനം ജനങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

24 മണിക്കൂറെങ്കിലും ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കുന്നവര്‍ക്ക് ആയിരിക്കും പക്ഷെ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

ഒരു വര്‍ഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ഇങ്ങനെ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഇയൊരു പദ്ധതി വഴി ലഭിക്കുന്നത്.

സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതികള്‍, ആര്‍ എസ് ബി വൈ പദ്ധതി തുടങ്ങിയവയില്‍ രജിസ്റ്റര്‍ ചെയ്ത, ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചുകൊണ്ടിരുന്ന എല്ലാ കുടുംബങ്ങള്‍ക്കും സാമ്ബത്തിക ജാതി സെന്‍സസ് അടിസ്ഥാനത്തില്‍ ആയുഷ്മാന്‍ പദ്ധതിയുടെ പേരില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും കത്ത് ലഭിച്ചവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. എന്നാല്‍ രണ്ടു ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട് എന്ന സാക്ഷ്യപത്രം ഹാജരാകാത്തവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയില്ല

Facebook Comments Box

By admin

Related Post