Tue. May 7th, 2024

എം.ഫിൽ നിറുത്തുന്നു: ഇനി ഗവേഷണാധിഷ്ഠിത പി.ജി

By admin Dec 20, 2021 #mews
Keralanewz.com

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ എം.​ഫി​ൽ കോ​ഴ്​​സ്​ നി​റുത്തുന്നു . കോ​ഴ്​​സി​ന്​ ഇ​നി

വി​ജ്​​ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു​വിന്റെ അ​ധ്യ​ക്ഷ​ത​യി​ൽ സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​​ചാ​ൻ​സ​ല​ർ​മാ​ർ പങ്കെ​ടു​ത്ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ ഗ​വേ​ണി​ങ്​ ബോ​ഡി തീ​രു​മാ​നി​ച്ചു. പ​ക​രം നാ​ല്​ സെ​മ​സ്​​റ്റ​റു​ക​ളി​ലാ​യി ര​ണ്ട്​ വ​ർ​ഷ ഗ​വേ​ഷ​ണാ​ധി​ഷ്​​ഠി​ത ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി വി​ത്ത്​ റി​സ​ർ​ച്) കോ​ഴ്​​സ്​ ആ​രം​ഭി​ക്കും. നി​ല​വി​ൽ എം.​ഫി​ൽ കോ​ഴ്​​സ്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ പൂ​ർ​ത്തി​യാ​ക്കാം. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം നടപ്പാക്കുന്നതിന്റെ ഭാഗമായി ​ എം.​ഫി​ൽ തു​ട​രേ​ണ്ട​തി​ല്ലെ​ന്ന്​ യു.​ജി.​സി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു

. പ​ക​രം പി.​ജി കോ​ഴ്​​സി​ന്​ ശേ​ഷം സൂ​പ്പ​ർ ​സ്​​പെ​ഷാ​ലി​റ്റിയായി ഗ​വേ​ഷ​ണാ​ധി​ഷ്​​ഠി​ത ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്​​സ്​ ആ​രം​ഭി​ക്കാ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. വ്യ​വ​സാ​യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പു​തി​യ കോ​ഴ്​​സ്​ രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന​ത്​ തൊ​ഴി​ൽ സാദ്​ധ്യ​ത വ​ർ​ധി​പ്പി​ക്കാ​നി​ട​യാ​ക്കു​ം. പി​എ​ച്ച്.​ഡി​ക്ക്​ മു​ന്നൊ​രു​ക്ക കോ​ഴ്​​സാ​യും ഗ​വേ​ഷ​ണാ​ധി​ഷ്​​ഠി​ത പി.​ജി കോ​ഴ്​​സി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. പു​തി​യ കോ​ഴ്​​സ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​ണ്​ രൂ​പ​ക​ൽ​പ​ന ചെ​യ്യേ​ണ്ട​ത്.ഗ​വേ​ഷ​ണ​ത്തി​ന്​ ഊ​ന്ന​ൽ ന​ൽ​കു​ന്ന അ​ധി​ക പി.​ജി കോ​ഴ്​​സാ​യാ​ണ്​ ഇ​ത്​ വി​ഭാ​വ​നം ചെ​യ്യു​ക

ര​ണ്ടാ​ഴ്​​ച മു​മ്പ്​ കാ​ല​ടി സം​സ്​​കൃ​ത സ​ർ​വ​ക​ലാ​ശാ​ല മ​ല​യാ​ളം എം. ​ഫി​ൽ കോ​ഴ്​​സി​ന്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തി താ​ൽ​ക്കാ​ലി​ക റാ​ങ്ക്​ പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യി​രു​ന്നു. പു​തി​യ തീ​രു​മാ​നം ഈ ​കോ​ഴ്​​സി​നെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന്​ വ്യ​ക്ത​മാ​യി​ട്ടി​ല്ല

Facebook Comments Box

By admin

Related Post