Kerala News

സോളർ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയമകനെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി.

Keralanewz.com

19 വയസ്സുകാരനായ യദു പരമേശ്വരൻ (അച്ചു19) ആണു മരിച്ചത്. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു യദു. മുത്തച്ഛൻ കെ.പരമേശ്വരൻപിള്ളയുടെ വീടായ തിരുമുല്ലവാരം വിഷ്ണത്തുകാവ് പൊയിലക്കട കോംപൗണ്ടില്‍ ശ്രീലതിയില്‍ ആയിരുന്നു താമസം. സംസ്‌കാരം ഇന്ന്. സഹോദരൻ: ഹരി പരമേശ്വരൻ. കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു.

യദുവിന്റെ അമ്മ രശ്മിയെ 2006 ഫെബ്രുവരി 4ന് വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. രശ്മി മരിച്ച കേസില്‍ ബിജു രാധാകൃഷ്ണനെ ജില്ലാ കോടതി ജീവപര്യന്തം ശിക്ഷിച്ചെങ്കിലും ഹൈക്കോടതി വിട്ടയച്ചു.

Facebook Comments Box