പൂജ അവധി ആഘോഷമാക്കാന്‍ കെ എസ് ആര്‍ ടി സി
അവധി ദിവസങ്ങളില്‍ കുടുംബത്തോടൊപ്പമുള്ള ഒരു യാത്ര ഇന്ന് പലര്‍ക്കും പതിവുള്ളതാണ്. ആനന്ദകരമായ കാഴ്ചകള്‍ തേടിയുള്ള യാത്രകളില്‍ പലപ്പോഴും വില്ലനാകുന്നത് സാമ്ബത്തിക ചിലവ് തന്നെയാണ്.
എന്നാല്‍ ഒക്ടോബര്‍ മാസത്തെ പൂജ അവധി ദിവസങ്ങള്‍ ആഘോഷപൂര്‍ണ്ണമാക്കാൻ കിടിലൻ ബഡ്ജറ്റ് ടൂറിസവുമായാണ് കേരളത്തിന്റെ സ്വന്തം ആനവണ്ടി എത്തുന്നത്.
അവധി ദിവസങ്ങള്‍ കുറവായത് കൊണ്ടുതന്നെ അധികം ദീര്‍ഘമല്ലാത്ത യാത്രകളാണ് പലരും പൊതുവെ തിരഞ്ഞെടുക്കാറുള്ളത്. ഇത്തരത്തില്‍ പൂജ അവധികള്‍ ആഘോഷമാക്കാന്‍ ഒരുപിടി ബജറ്റ് യാത്ര പാക്കേജുകളുമായി എത്തിയിരിക്കയാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി.
ജാനകിക്കാട്- കരിയാത്തന്‍പാറ
ജാനകിക്കാട്, കരിയാത്തന്‍പാറ, തോണിക്കടവ് പെരുവണ്ണാമൂഴി യാത്ര 23 ന് തിങ്കളാഴ്ച രാവിലെ പുറപ്പെടും. ഭക്ഷണം ഉള്‍പ്പെടാതെയുള്ള ടിക്കറ്റ് നിരക്ക് 360 രൂപയാണ്.
തുഷാരഗിരി- വയനാട് യാത്ര
24 ചൊവ്വാഴ്ച രാവിലെ ആറു മണിക്ക് പോയി രാത്രി ഏഴ് മണിക്ക് തിരിച്ചെത്തും. തുഷാരഗിരി വെള്ളച്ചാടവും വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളും സന്ദര്‍ശിക്കും. 1100 രൂപയാണ് ടിക്കറ്റ് നിരക്ക്.
സൈലന്റ് വാലി
പാലക്കാട് സൈലന്റ് വാലി, കാഞ്ഞിരപുഴ ഡാം യാത്ര. 23 തിങ്കളാഴ്ച രാവിലെ നാല് മണിയ്ക്ക് പുറപ്പെട്ട് രാത്രി 11 മണിയ്ക്ക് തിരിച്ചെത്തുന്നു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, പ്രവേശന ഫീസ് ഉള്‍പ്പെടെ 1450 രൂപയാണ് ടിക്കറ്റ് നരക്ക്.
ആതിരപ്പള്ളി- വാഴച്ചാല്‍- മൂന്നാര്‍
എല്ലാ വെള്ളി, ശനി ദിവസങ്ങളിലും പുറപ്പെടുന്നു. യാത്രയും താമസവും രണ്ട് ദിവസത്തെ യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് 2220 രൂപ.
വാഗമണ്‍- കുമിളി- രാമക്കല്‍മേട്
മൂന്ന് ദിവസ യാത്ര. 21 ന് ശനിയാഴ്ച രാത്രിയാണ് പുറപ്പെടുക. വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജ് ഉള്‍പ്പെടയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും മുന്തിരി തോട്ടങ്ങളിലൂടെയുമുള്ള ഈ യാത്രയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. 21 ന് രാത്രി 10 മണിയ്ക്ക് പുറപ്പെട്ട് 24 ന് പുലര്‍ച്ച 5 മണിയ്ക്കാണ് തിരിച്ചെത്തുക. യാത്ര, താമസം, ഭക്ഷണം, ട്രക്കിംഗ് ക്യാപ് ഫയര്‍ എന്നിവ ഉള്‍പ്പടെയുള്ള യാത്രയ്ക്ക് 4430 രൂപയാണ് ടിക്കറ്റ് നിരക്ക്.