Kerala News

നടപ്പാക്കുന്നത്കുടിനീർ വിപ്ലവംമന്ത്രി റോഷി അഗസ്റ്റിൻ;അടുത്തത് മീനച്ചിൽ റിവർവാലി: പദ്ധതിമലങ്കര -മീനച്ചിൽ ബൃഹത് കുടിവെള്ള പദ്ധതിക്ക് ശില പാകി

Keralanewz.com

പാലാ: കേരളത്തിൽ വാട്ടർ അതോറിട്ടറി നടപ്പാക്കുന്ന ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ മീനച്ചിൽ – മലങ്കര കുടിവെള്ള വിതരണ പദ്ധതിക്ക് ഇന്ന് പാലായിൽ തുടക്കമായി.
മീനച്ചിൽ താലൂക്കിൻ്റെ കിഴക്കൻ മലനിരകളിലെ 13 പഞ്ചായത്തുകളിലെ 5ooooൽ പരം വീടുകളിലേക്ക് ശുദ്ധീകരിച്ച കുടിവെളളം തടസ്സ രഹിമായി ലഭ്യമാക്കുന്നതാണ് നിർദ്ദിഷ്ട പദ്ധതി:
പാലായിൽ നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്ററ്യൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു..
മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിച്ചു.
മുഴുവൻ വീടുകളിലും ശുദ്ധജലം ലഭ്യമാക്കുന്ന വിപ്ലവകരമായ തീരുമാനമാണ് ജലജീവൻ പദ്ധതിയിലൂടെ സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പാലായിലെ ജനങ്ങൾക്ക് വേനലിലും കുടിവെള്ളം എത്തിക്കുവാൻ കെ.എം.മാണി സാർ തുടങ്ങി വച്ച പദ്ധതി വിപുലീകരിച്ച് കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ച് നടപ്പാക്കുന്നു എന്നതിൽ അഭിമാനമുള്ളതായി മന്ത്രി പറഞ്ഞു.
അടുത്ത ഘട്ടത്തിൽ മീനച്ചിൽ റിവർ വാലി നടപ്പാക്കുമെന്നും ഇതിനായി പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി വാപ്കോസ് എന്ന കേന്ദ്ര സർക്കാർ ഏജൻസിയെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

ജില്ലയിൽ സർക്കാർ നടത്തുന്നത് നിരവധി വൻകിട പദ്ധതികളാണെന്ന് പദ്ധതികളുടെ പട്ടിക വിവരിച്ചുകൊണ്ട് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
വർഷങ്ങളായി കുടിനീർ ഇല്ലാതെ ദുരിതത്തിലായിരുന്നവർ ദാഹജലം നൽകുന്ന എൽ.ഡി.എഫ് സർക്കാരിനെ മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

മീനച്ചിൽ റിവർ വാലി പദ്ധതിക്ക് പ്രൊജക്ട് റിപ്പോർട്ടിനായി സര്‍ക്കാര്‍ 2.13 കോടി രൂപ അനുവദിച്ചു.

ഇടുക്കി ജലവൈദ്യുതിക്കായി വിനിയോഗിച്ച വെള്ളം തുരങ്കം വഴി കോട്ടയം ജില്ലയിലെ മൂന്നിലവിലെത്തിച്ച് മീനച്ചിലാറ്റിലൂടെ 76 കിലോമീറ്റർ ചുറ്റളവിൽ ജല ലഭ്യത ഉറപ്പാക്കാൻ കഴിയുന്നതാണ്‌ മീനച്ചില്‍ റിവര്‍വാലി പദ്ധതി. മലങ്കര-–-മീനച്ചില്‍ കുടിവെള്ള പദ്ധതി നിര്‍മാണോദ്ഘാടനം നടത്തി പ്രസംഗിക്കവേയാണ് മന്ത്രി ഇക്കാര്യം കൂടി അറിയിച്ചത്.
സംസ്ഥാനത്തൊട്ടാകെ 71 ലക്ഷം ആളുകള്‍ക്ക് കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ജല അതോറിറ്റി. ശുദ്ധീകരിച്ച കുടിവെള്ളം കുടുതല്‍ ആളുകളിലേക്ക് എത്തിക്കുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. ജല അതോറിറ്റി ഇതേവരെ നടപ്പാക്കിയതിനേക്കാൾ ഏറ്റവും ബൃഹത്തായ പദ്ധതിയാണ്‌ മീനച്ചില്‍-–-മലങ്കര പദ്ധതി. ജില്ലയുടെ കിഴക്കന്‍ മേഖലയിൽ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി പാലാ, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളിലെ 13 പഞ്ചായത്തുകളിലായി അൻപത്‌ ലക്ഷത്തോളം കുടുംബങ്ങളിൽ കുടിവെള്ളം എത്തിക്കാൻ കഴിയുന്നതാണ്‌. പദ്ധതിയ്‌ക്കായി ജല അതോറിറ്റിയുടെ പ്രവൃത്തികള്‍ ഏകോപിപ്പിക്കുവാന്‍ പാലായില്‍ പ്രത്യേക ഡിവിഷൻ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.. മലങ്കര–-മീനച്ചിൽ പദ്ധതി നടപ്പാക്കുമ്പോള്‍ കെ എം മാണിയുടെ സ്വപ്‌നമാണ് പൂവണിയുന്നത്. അദേഹം തുടങ്ങിവച്ച പദ്ധതിക്ക് നിര്‍മാണം ആരംഭിക്കുവാന്‍ സാധിച്ചത് ഏറെ സന്തോഷകരമാണെന്നും മന്ത്രി റോഷി പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളോരോന്നും സമയബന്ധിതമായി പൂര്‍ത്തികരിച്ച് വരികയാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്നു സഹകരണ വകുപ്പ്‌ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഏറ്റുവം ഒടുവിലായി എരുമേലി വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കാന്‍ വിജ്ഞാപനം നടത്തിയത് ഇതിനുദാഹരണമാണെന്ന് അദേഹം പറഞ്ഞു. ജോസ് കെ മാണി എംപി ആമുഖ പ്രഭാഷണം നടത്തി. എംപിമാരായ ആന്റോ ആന്റണി, തോമസ് ചാഴികാടന്‍, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ജല അതോറിറ്റി സാങ്കേതിക സമിതി അംഗം ജി ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Facebook Comments Box