മാസപ്പടി വിവാദം: ഉന്നയിച്ച കാര്യങ്ങളില്‍നിന്ന് പിന്നോട്ടില്ല; മാപ്പ് പറയണമെന്ന ആവശ്യത്തിന് ഇന്ന് മറുപടി-മാത്യു കുഴല്‍നാടൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയണമെന്ന സി.പി.എം ആവശ്യത്തോട് ഇന്ന് പ്രതികരിക്കുമെന്ന് മാത്യു കുഴല്‍ നാടൻ എം.എല്‍.എ.
വസ്തുതകളും തന്റെ ബോധ്യവും വിശദീകരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എന്നിട്ട് താൻ മാപ്പ് പറയണമോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് മാത്യു കുഴല്‍ നാടൻ.
ജി.എസ്.ടി വിവാദത്തിന്റെ പേരില്‍ മാസപ്പടി അഴിമതിയില്‍നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമമെന്നും അത് അനുവദിക്കില്ലെന്നും മാത്യു കുഴല്‍നാടൻ പറഞ്ഞു. വീണയുടെ കമ്ബനി സി.എം.ആറില്‍നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപ്ക്ക് ഐ.ജി.എസ്.ടി അടച്ചുവെന്ന് വ്യക്തമായതോടെയാണ് മാത്യു കുഴല്‍നാടൻ മാപ്പ് പറയണമെന്ന ആവശ്യം സി.പി.എം ഉയര്‍ത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മാസപ്പടി/ ജി എസ് ടി വിഷയത്തില്‍ ഞാൻ ഉന്നയിച്ച കാര്യങ്ങളില്‍ നിന്നും ഒരിഞ്ചു പോലും പിന്നോട്ടില്ല..
ധനവകുപ്പിന്റെ കത്തിന്റെ പശ്ചാത്തലത്തില്‍ ഞാൻ മാപ്പ് പറയണം എന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. ഈ വിഷയത്തിലെ വസ്തുതകളും എന്റെ ബോധ്യവും ഞാൻ നാളെ കേരളത്തിന്റെ പൊതുസമൂഹത്തിന് മുമ്ബില്‍ വിശദീകരിക്കും.. വിശദമായി തന്നെ നമുക്ക് പരിശോധിക്കാം. എന്നിട്ട് പൊതുജനം തീരുമാനിക്കട്ടെ ഞാൻ മാപ്പ് പറയണോ വേണ്ടയോ എന്ന്. എന്റെ ഭാഗം ബോധ്യപ്പെടുത്താൻ ആയില്ലെങ്കില്‍ മാപ്പ് പറയാൻ മടിക്കില്ല.
അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്നും പിന്നോട്ടില്ല. ജിഎസ്ടിയുടെ പേരില്‍ മാസപ്പടി അഴിമതിയില്‍ നിന്നും ശ്രദ്ധ തിരിക്കാൻ ബോധപൂര്‍വ്വമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അത് അനുവദിക്കില്ല..ശേഷം നാളെ…