സിവില്‍ പോലീസ് ഓഫീസറുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
സിവില്‍ പോലീസ് ഓഫീസറുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു
കുറ്റ്യാടി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുധീഷിനെ കഴിഞ്ഞ ദിവസം തൂങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു. സുധീഷിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും കുടുംബം പരാതിപ്പെട്ടു.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിക്കാണ് സുധീഷിനെ ഡ്യൂട്ടിക്കിടെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിനൊടുവില്‍ സമീപത്തെ പാര്‍ക്കിംഗ് ഏരിയയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി.
രാത്രിയോടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്കായി സംഭവ സ്ഥലത്തു നിന്നും മാറ്റുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ തടഞ്ഞത്. രാത്രിയില്‍ ഇൻക്വസ്റ്റ് നടത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു.
Facebook Comments Box