National News

ചെന്നൈയില്‍ ട്രെയിനിടിച്ച്‌ ഭിന്നശേഷിക്കാരായ മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം

Keralanewz.com

ചെന്നൈ: ചെന്നൈയില്‍ ട്രെയിനിടിച്ച്‌ ഭിന്നശേഷിക്കാരായ മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം. സംസാരശേഷിയും കേള്‍വിശേഷിയുമില്ലാത്ത കുട്ടികളാണ് അപകടത്തില്‍ മരിച്ചത്.

കര്‍ണാടക സ്വദേശികളായ സുരേഷ് (15), രവി (15), മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്. മാതാപിതാക്കള്‍ നോക്കിനില്‍ക്കെ ഇന്ന് ഉച്ചയോടെ ചെന്നൈയിലെ താംബരത്താണ് ദാരുണമായ അപകടമുണ്ടായത്.

പൂജ അവധിക്ക് ചെന്നൈയിലെത്തിയതാണ് ഇവരെന്നാണ് വിവരം. റെയില്‍വെ പാളത്തിലൂടെ നടന്നുവരുന്നതിനിടെ പിന്നില്‍നിന്നെത്തിയ ട്രെയിന്‍ മൂന്നുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു

Facebook Comments Box