FilmsMovies

ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ: സുരേഷ് ഗോപി.

Keralanewz.com

തൃശൂര്‍ തന്നാല്‍ എടുക്കും. അതില്‍ അമാന്തം കാണിക്കേണ്ട ആവശ്യമില്ല. തൃശൂര്‍ തരട്ടെ, എടുത്തിരിക്കും. എടുത്താല്‍ ഞങ്ങള്‍ വ്യത്യസ്തത കാണിക്കുകയും ചെയ്യും. അങ്ങനെ അതു പോരാ എന്നു പറയരുത്. എങ്കില്‍ എടുത്തവര്‍ എന്താണ് ചെയ്തത് എന്നു കൂടി പറയേണ്ടി വരും. തന്നില്ലെങ്കില്‍ പിടിച്ചുപറിക്കാന്‍ ഞാനില്ല. ഞാനങ്ങനെയൊരു പിടിച്ചുപറിക്കാരനേ അല്ല. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുള്ള എന്റെ അപേക്ഷ. 2014ല്‍ രാഷ്ട്രീയത്തില്‍ ചേരുമ്ബോള്‍ അതിന്റെ പ്രഭാവം കണ്ടിട്ട് തന്നെയാണ് മുന്നോട്ടുപോയത്. എല്ലാ കാലത്തും ഉറച്ച നിലപാടാണ് എടുത്തിട്ടുള്ളത്.

Facebook Comments Box