Kerala NewsNational News

സ്ഫോടനത്തിന് മുന്‍പ് നീല കാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് പുറത്തേക്ക്; അന്വേഷണം തുടങ്ങി പൊലീസ്

Keralanewz.com

കൊച്ചി: കളമശേരിയില്‍ സ്‌ഫോടനം നടത്തിയവർ ഉപയോഗിച്ചെന്ന് സംശയിക്കുന്ന നീല കാറിനെക്കുറിച്ച്‌ പൊലീസ് അന്വേഷിക്കുന്നു.

ഈ കാറിലാണ് അക്രമികൾ പ്രാര്‍ഥനാ യോഗം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിലില്‍ എത്തിയെന്ന് പൊലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്.ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്ബ് ഈ കാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് പുറത്തേക്ക് പോയി എന്നതാണ് സംശയം തോന്നാനുള്ള പ്രധാന കാരണം. അതേസമയം, ഐഇഡി ഉപയോഗിച്ചുള്ള സ്‌ഫോടനമാണ് കളമശേരിയില്‍ നടന്നതെന്ന് ഡിജിപി സ്ഥിരീകരിച്ചിരുന്നു. ടിഫിന്‍ ബോക്‌സിലാണ് സ്‌ഫോടക വസ്തു വെച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അന്വേഷിക്കുകയാണെന്നും പ്രത്യക സംഘത്തിന് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തുമെന്നും കര്‍ശന നടപടിയെടക്കുമെന്നും ഡിജിപി വ്യക്തമാക്കി.ഭീരാക്രമണ സാധ്യത ഈ ഘട്ടത്തില്‍ പറയാനാകില്ല. അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ. ഇന്റലിജന്‍സ് വിവരം ഉണ്ടായിരുന്നില്ല. 36 പേര്‍ ചികിത്സയില്‍ ഉണ്ടെന്ന് ഡിജിപി വ്യക്തമാക്കി.

Facebook Comments Box