National News

മൂന്നുദിവസം പ്രായമുള്ള കുഞ്ഞിനെ സഞ്ചിയിലാക്കി കിണറ്റിലെറിഞ്ഞുകൊന്നു, 26കാരിയും മാതാപിതാക്കളും അറസ്റ്റില്‍

Keralanewz.com

മൂന്നുദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും മാതാപിതാക്കളും അറസ്റ്റില്‍. പൊള്ളാച്ചി നെഗമം മേട്ടുവഴി സ്വദേശിയും കുഞ്ഞിന്റെ അമ്മയുമായ വിദ്യാഗൗരി (26), അച്ഛന്‍ മുത്തുസ്വാമി (62), അമ്മ ഭുവനേശ്വരി (49) എന്നിവരാണ് അറസ്റ്റിലായത്.

വിവാഹബന്ധം വേര്‍പ്പെടുത്തി രക്ഷിതാക്കള്‍ക്കൊപ്പം കഴിയുന്ന വിദ്യാഗൗരി അയല്‍ക്കാരനുമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തിലുണ്ടായ കുഞ്ഞിനെ പ്രതികള്‍ മൂന്നുദിവസം മുമ്ബ് വീടിനുസമീപത്തെ വെള്ളമില്ലാത്ത കിണറ്റിലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് പെലീസ് പറഞ്ഞു. രക്ഷിതാക്കളുടെ കൂടി സമ്മതത്തോടെയാണു കൃത്യം ചെയ്തതെന്നും നെഗമം പോലീസ് പറഞ്ഞു.

രാത്രിയില്‍ കുഞ്ഞിനെ സഞ്ചിയിലാക്കി, സമീപത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയശേഷമാണ് കിണറ്റിലെറിഞ്ഞത്. കഴിഞ്ഞദിവസം കിണറ്റില്‍നിന്ന് ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ സഞ്ചി കണ്ടത്. തുടര്‍ന്ന് പൊലീസെത്തി സഞ്ചി പുറത്തെടുത്തപ്പോഴാണ് അഴുകിയനിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്.

Facebook Comments Box