Thu. May 9th, 2024

മതധ്രുവീകരണം ലക്ഷ്യം വച്ചുള്ള പരാമര്‍ശങ്ങള്‍ പിണറായി വിജയന്‍ നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്: വി.മുരളീധരന്‍

By admin Oct 31, 2023
Keralanewz.com

ന്യൂഡല്‍ഹി: കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റിന്റെ പേരില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെതിരെ കേസെടുത്തത് മതധ്രുവീകരണം ലക്ഷ്യമിട്ടെന്ന് വി.

മുരളീധരന്‍. രാജീവ് ചന്ദ്രശേഖര്‍ പേടിച്ചോടാന്‍ പോകുന്നില്ല. ആദ്യം കേസെടുക്കേണ്ടത് സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെയാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കളമശേരിയിലെ സ്‌ഫോടനം ഭീകരപ്രവര്‍ത്തനമാണെന്നതില്‍ തര്‍ക്കമില്ലെന്നും മുഖ്യമന്ത്രി ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. ഐക്യത്തെക്കുറിച്ച്‌ മാത്രമല്ല, സുരക്ഷയെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിക്കാന്‍ തയാറാകണം; മതധ്രുവീകരണം ലക്ഷ്യം വച്ചുള്ള പരാമര്‍ശങ്ങള്‍ പിണറായി വിജയന്‍ നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളമശേരി ബോംബ് സ്‌ഫോടനത്തില്‍ മതം മാത്രം ചര്‍ച്ചയാക്കാതെ സുരക്ഷയെക്കുറിച്ച്‌ മുഖ്യമന്ത്രി സംസാരിക്കണം. സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ആവര്‍ത്തിക്കുന്നു. ട്രെയിനുകളിലും പ്രാര്‍ത്ഥനാലയത്തിലും ആളുകള്‍ ആക്രമിക്കപ്പെടുന്നു. മതമേതായാലും വിദ്വേഷം കൊണ്ട് നടക്കുന്ന ആര്‍ക്കും ആരേയും അപായപ്പെടുത്താമെന്ന അവസ്ഥ നിലനില്‍ക്കുന്നുവെന്നും വി.മുരളീധരന്‍ പറഞ്ഞു.

മതധ്രുവീകരണം ലക്ഷ്യം വച്ചുള്ള പരാമര്‍ശങ്ങള്‍ പിണറായി വിജയന്‍ നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്.
സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് സമ്ബൂര്‍ണ പരാജയമാണ്. പൊലീസ്-ഇന്റലിജന്‍സ് സംവിധാനം പൂര്‍ണമായും തകര്‍ന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഐക്യത്തെക്കുറിച്ച്‌ മാത്രം പിണറായി വിജയന്‍ വിശദീകരിച്ചാല്‍ പോരാ. ജനങ്ങളുടെ സ്വത്തിനും ജീവനും എന്ത് സുരക്ഷയാണ് ഒരുക്കുന്നത് എന്ന് ജനങ്ങളോട് പറയണം. അക്രമം നടന്നിട്ട് അക്രമിയെ കണ്ടത്തിയാല്‍ പോരെന്നും അതിക്രമങ്ങള്‍ തടയാനാകണമെന്നും വി.മുരളീധരന്‍ പറഞ്ഞു.

കളമശേരിയില്‍ നടന്നത് ഭീകരപ്രവര്‍ത്തനമെന്നതില്‍ സിപിഎം സംസ്ഥാനസെക്രട്ടറിക്ക് പോലും എതിരഭിപ്രായമില്ലെന്നും വി.മുരളീധരന്‍ പ്രതികരിച്ചു. രാജീവ് ചന്ദ്രശേഖരനെതിരെ കേസ് എടുത്തതും മതധ്രൂവീകരണത്തിന്റെ ഭാഗമായാണ്. കേസ് കണ്ട് അദ്ദേഹം ഓടിപ്പോകുമെന്ന് ആരും കരുതേണ്ട എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Facebook Comments Box

By admin

Related Post