Sun. May 19th, 2024

അധികം വൈകാതെ കേരളത്തില്‍ ഏറ്റവും മെച്ചമുണ്ടാക്കാൻ കഴിയുന്ന ബിസിനസ് ഏതൊക്കെയാണെന്ന് അറിയുമോ?

By admin Oct 31, 2023
Keralanewz.com

കൊച്ചി: സംസ്ഥാനത്തെ കയറ്റുമതി മേഖലയുടെ സമഗ്ര വളര്‍ച്ച ഉറപ്പുവരുത്തുന്നതിനായി കേരള സര്‍ക്കാര്‍ പുതിയ നയരേഖ തയ്യാറാക്കുന്നു.

കേരളത്തിലെ വ്യവസായ സാധ്യതകള്‍ പൂര്‍ണമായും മുതലെടുത്ത് ആഗോള വിപണിയില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാൻ കയറ്റുമതി സ്ഥാപനങ്ങളെ സജ്ജരാക്കുന്ന പുതിയ കരടു നയം സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷൻ പുറത്തിറക്കി.

കയറ്റുമതി അധിഷ്ഠിത സ്ഥാപനങ്ങള്‍ക്ക് മികച്ച ആനുകൂല്യങ്ങളും വ്യവസായ അന്തരീക്ഷവും ഒരുക്കി വൻ വളര്‍ച്ചയ്ക്കുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ കരടുനയം ലക്ഷ്യമിടുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍, കാര്‍ഷിക, ഹോര്‍ട്ടികള്‍ച്ചര്‍, കൊഞ്ചും മറ്റു സമുദ്രോത്പന്നങ്ങളും, എൻജിനീയറിംഗ് ഉത്പന്നങ്ങള്‍ തുടങ്ങി ഐ.ടി, ആയുര്‍വേദ, ടൂറിസം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കയറ്റുമതി സ്ഥാപനങ്ങള്‍ക്ക് വരെ ഉൗന്നല്‍ നല്‍കി വൻനേട്ടമുണ്ടാക്കാനാണ് ശ്രമം.

സംസ്ഥാന, ജില്ലാ തലങ്ങളിലുള്ള വ്യക്തമായ നയരേഖയുടെ അഭാവം കയറ്റുമതി മേഖലയു‌ടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് പുതിയ നീക്കം. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള മൊത്തം കയറ്റുമതിയില്‍ കേരളം പതിനാറാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു. ആഗോള രംഗത്തെ അനുകൂല സാഹചര്യങ്ങള്‍ മുതലെടുത്ത് മറ്റു സംസ്ഥാനങ്ങള്‍ മികച്ച വളര്‍ച്ച നേടുമ്ബോഴും കേരളത്തിന് കാര്യമായ നോമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പുതിയ നയം പ്രാബല്യത്തില്‍ വരും.

Facebook Comments Box

By admin

Related Post