Kerala News

അടൂരില്‍ വീടിന്റെ ചായിപ്പില്‍ സൂക്ഷിച്ചിരുന്ന വാറ്റുചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി

Keralanewz.com

പത്തനംതിട്ട : അടൂര്‍ പള്ളിക്കല്‍ വില്ലേജില്‍ വീടിന്റെ ചായിപ്പില്‍ സൂക്ഷിച്ചിരുന്ന 40 ലിറ്റര്‍ വാറ്റുചാരായവും, വാറ്റുപകരണങ്ങളും, 150 ലിറ്റര്‍ കോടയും കണ്ടെടുത്തു.

എക്സൈസ് ഇൻസ്പെക്ടര്‍ ബിജു.എൻ. ബേബിയും പാര്‍ട്ടിയും ചേര്‍ന്ന് തെങ്ങമം മുന്നാറ്റുകര ഭാഗത്ത്‌ നടത്തിയ പരിശോധനയിലാണ് മുന്നാറ്റുകര മുറിയില്‍ മുത്തേരില്‍ തെക്കെത്തില്‍ കൊച്ചാത്തൻ മകൻ രാഘവന്റെ വീടിന്റെ ചായിപ്പില്‍ സൂക്ഷിച്ചിരുന്ന വാറ്റുചാരായവും, വാറ്റുപകരണങ്ങളും കണ്ടെത്തിയത്.

ടി രാഘവനെ പ്രതിയാക്കി ഒരു അബ്കാരി കേസ് എടുത്തിട്ടുണ്ട് . പ്രിവന്റീവ് ഓഫീസര്‍മാരായ ബി ശശിധരൻ പിള്ള, വേണുകുട്ടൻ ജി, PO(gr) എല്‍ ജോസഫ് , സി ഇ ഓ മാരായ അഷറഫ് എച്ച്‌, ജിതിൻ എൻ, രാഹുല്‍ ആര്‍ ,ഡബ്ല്യൂസി ഇ ഒ ജ്യോതി ടി എസ്, ഡ്രൈവര്‍ . ബാബു ആര്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായത്‌.

Facebook Comments Box