Sat. Apr 27th, 2024

മുണ്ടക്കയത്ത് യുവാവിനെ കൊലപ്പെടുത്തിയ പ്രതിയുടെ വീടിന് തീയിട്ടു

By admin Nov 12, 2023 #mundakayam #murder
Keralanewz.com

മുണ്ടക്കയം ഇഞ്ചിയാനിയില്‍ യുവാവിനെ കൊലപ്പെടുത്തിയ പ്രതിയുടെ വീടിന് തീയിട്ടു. ആലുംമൂട്ടില്‍ ജോയല്‍ ജോസഫിനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ അയല്‍വാസി ഒണക്കയം ബിജോയുടെ വീടിനാണ് തീയിട്ടത്.

കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നത്.

വീട് ഏകദേശം പൂര്‍ണമായി തന്നെ കത്തി നശിച്ചിട്ടുണ്ട്. വീട്ടിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങളും തൊട്ടടുത്തുണ്ടായിരുന്ന ഷെഡ്ഡും പൂര്‍ണമായി കത്തിനശിച്ചു. ആരാണ് തീയിട്ടത് എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

ശനിയാഴ്ചയായിരുന്നു അയല്‍വാസിയായ ജോയലിനെ ബിജോ വീടിന് സമീപം വച്ച്‌ കുത്തി കൊലപ്പെടുത്തിയത്. അമ്മയുടെ മുന്നില്‍ വെച്ച്‌ അയല്‍വാസിയായ ബിജോയി മകനെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍ പ്രതിയുടെ ബന്ധുക്കളും പ്രദേശവാസികളും പരസ്പര ആരോപണവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

Facebook Comments Box

By admin

Related Post