Kerala News

ഭൂപതിവ് ഭേദഗതി ചട്ടം ഉള്‍പ്പെടെയുള്ള ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല, രാജ്ഭവനിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിക്കും; പിണറായി വിജയൻ

Keralanewz.com

തിരുവനന്തപുരം :ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂപതിവ് ചട്ടം ഭേദഗതി ഉള്‍പ്പെടെയുള്ള ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല.

രാജ്ഭവനിലേക്ക് ഇടതുമുന്നണിയുടെ നേതൃത്തത്തില്‍ മാര്‍ച്ച്‌ സംഘടിപ്പിക്കും. ഗവര്‍ണര്‍ക്കെതിരെ ഒരു വാക്ക് മിണ്ടാൻ യുഡിഎഫിന് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി

എന്നാർ രാജ്ഭവനിലെ ചെലവുകള്‍ക്കായി കൂടുതൽ പണം അനുവദിക്കണമെന്ന ആവശ്യവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. വര്‍ഷം 2.60 കോടി രൂപ ആവശ്യപ്പെടും. അതിഥിസല്‍ക്കാര ചെലവുകളില്‍ ഉള്‍പ്പെടെ 36 ശതമാനം വര്‍ധനവാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിഥി സല്‍ക്കാരത്തിന് ഇരുപത്‌ ഇരട്ടി, വിനോദചെലവുകള്‍ 36 ഇരട്ടി, ടൂര്‍ ചെലവുകളില്‍ ആറര ഇരട്ടി എന്നിങ്ങനെയുള്ള വര്‍ധനവാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഗവര്‍ണേഴ്‌സ്‌ അലവൻസസ്‌ ആൻഡ്‌ പ്രിവിലേജ്‌ റൂള്‍സ്‌ പ്രകാരം ഈ ചെവുകള്‍ക്ക് നല്‍കേണ്ടത് പരമാവധി 32 ലക്ഷമാണ്. എന്നാല്‍ വര്‍ഷം 2.60 കോടി രൂപ നല്‍കണമെന്ന് ഗവര്‍ണറുടെ ആവശ്യം.

കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ചെലവഴിക്കുന്ന യ്തുഡ്കയുടെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. 2022-23 ബജറ്റില്‍ വകയിരുത്തിയത് 12.7 കോടി രൂപ, എന്നാല്‍ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയത് 13.2 കോടി. 2023- 24 സാമ്ബത്തിക വര്‍ഷം പകുതി പിന്നിടുമ്ബോള്‍ ഗവര്‍ണര്‍ വാങ്ങിയത് 6.7 കോടി രൂപയാണ്.

Facebook Comments Box