National News

കുരങ്ങിന്റെ ആക്രമണം; ഗുജറാത്തില്‍ 10 വയസുകാരന് ദാരുണാന്ത്യം

Keralanewz.com

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കുരങ്ങിന്റെ ആക്രമണത്തില്‍ 10 വയസുകാരന് ദാരുണാന്ത്യം. ഗാന്ധിനഗറില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.

സാല്‍കി സ്വദേശിയായ ദീപക് താക്കൂര്‍ ആണ് മരിച്ചത്.

ദെഹ്ഗാം താലൂക്കിലെ ഒരു ക്ഷേത്രത്തിന് സമീപം സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിയുടെ മേല്‍ ചാടി വീണ കുരങ്ങ്, നഖങ്ങള്‍ ഉപയോഗിച്ച്‌ ആഴത്തിലുള്ള മുറിവുകള്‍ വരുത്തി,തുടര്‍ന്ന് വയറു കീറി കുടല്‍ പുറത്തെടുക്കുകയായിരുന്നു.കുട്ടിയെ രക്ഷപ്പെടുത്തി വീട്ടില്‍ കൊണ്ടുവന്ന ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ഒരാഴ്ചയ്ക്കിടെ പ്രദേശത്ത് മൂന്നാം തവണയാണ് കുരങ്ങിന്റെ ആക്രമണം ഉണ്ടാകുന്നത്. ഗ്രാമത്തില്‍ കുരങ്ങുകളുടെ വലിയ സംഘമുണ്ടെന്നും ആക്രമണം പതിവാണെന്നും അധികാരികള്‍ പറഞ്ഞു. ഇവയെ പിടികൂടാന്‍ ശ്രമങ്ങള്‍ ഊര്‍ജിതമാണെന്നും അധികാരികള്‍ വ്യക്തമാക്കി.

Facebook Comments Box