FilmsNational News

എല്ലാവര്‍ക്കും നന്ദി ;ട്രോളര്‍മാര്‍ക്കും വീഡിയോയില്‍ കീര്‍ത്തി സുരേഷ്

Keralanewz.com

സിനിമയില്‍ നായികയായി പത്തുവര്‍ഷം പൂര്‍ത്തിയായതിന് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്. മലയാളം , തമിഴ്, കന്നട, ഇംഗ്ളീഷ് ഭാഷകളില്‍ നന്ദി പറയുന്നുണ്ട്.

നായികയായി എത്തിയിട്ട് ഞാൻ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ആദ്യം അച്ഛനും അമ്മയ്ക്കും നന്ദി. ഗുരു പ്രിയൻ അങ്കിളാണ് എനിക്ക് തുടക്കം കുറിച്ചത്. എന്നന്നേക്കും കടപ്പാടുണ്ട് എന്ന് വ്യക്തമാക്കിയ കീര്‍ത്തി സുരേഷ് വീഡിയോയിലൂടെ എല്ലാ സംവിധായകര്‍ക്കും നന്ദി പറയുന്നു.

പ്രേക്ഷകരുടെ പിന്തുണയ്ക്ക് നന്ദി പറയുന്നു. മികച്ച പ്രകടനവുമായി എത്തും എന്ന് താൻ ഉറപ്പ് നല്‍കുന്നുവെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നു. ഇനി ട്രോളര്‍മാരോട്, എല്ലാവര്‍ക്കും എല്ലാവരെയും ഇഷ്ടപ്പെടണം എന്നില്ല. തനിക്ക് പക്ഷേ പ്രോത്സാഹനമായി മാറിയിട്ടുണ്ട് എന്നും വ്യക്തമാക്കുന്നു.

പ്രിയദര്‍ശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി സിനിമയില്‍ നായികയായാണ് കീര്‍ത്തി സുരേഷ് തുടക്കം കുറിക്കുന്നത് . ജയംരവി നായകനായി എത്തുന്ന സൈറണ്‍ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. പൊലീസ് ഒാഫീസറുടെ വേഷമാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. അനുപമ പരമേശ്വരൻ നിര്‍ണായക വേഷത്തില്‍ എത്തുന്നു.

Facebook Comments Box