Kerala News

ഭിന്നശേഷിക്കാരന്റെ ക്ഷേമ പെൻഷൻ തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി; ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

Keralanewz.com

കൊച്ചി : ഭിന്നശേഷിക്കാരനായ കൊല്ലം സ്വദേശി ആര്‍.എസ് മണിദാസൻ വാങ്ങിയ കഴിഞ്ഞ 12 വര്‍ഷത്തെ പെൻഷൻ തിരിച്ചടയ്ക്കണമെന്ന നീക്കമാണ് ഹൈക്കോടതി മരവിപ്പിച്ചത്.

ഭിന്നശേഷിക്കാരനു 12 വർഷം നൽകിയ പെൻഷൻ തുക തിരിച്ചു പിടിക്കാനുള്ള ഉത്തരവിനാധാരമായ രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി.

മണിദാസും അമ്മയും നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ചിന്റേതാണ് ഇടപെടല്‍. സര്‍ക്കാരടക്കമുള്ള എതിര്‍ കക്ഷികള്‍ക്കും ഹര്‍ജിയില്‍ നോട്ടീസുണ്ട്. 2010 സെപ്റ്റംബര്‍ മുതല്‍ 2022 ഒക്ടോബര്‍ വരെ വാങ്ങിയ ഒന്നേ കാല്‍ലക്ഷത്തോളം രൂപ തിരിച്ചടക്കാനായിരുന്നു പഞ്ചായത്ത് നോട്ടീസ് നല്‍കിയത്. പെൻഷൻ നല്‍കുന്നതിനു നിശ്ചയിച്ചിട്ടുള്ള വരുമാന പരിധിയ്ക്കു പുറത്താണെന്ന കാരണത്താല്‍ മണിദാസിന് പെൻഷൻ നല്‍കുന്നത് ബന്ധപ്പെട്ട വകുപ്പ് നിര്‍ത്തിയിരുന്നു.

Facebook Comments Box