ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

Spread the love
       
 
  
    

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 80:20 അനുപാദം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ അനുപാതം നിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിനില്ലെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍ പോകുന്നത്. ഇതിന് അനുകൂലമായ നിയമോപദേശം ലഭിച്ചുവെന്നും മുഖ്യമന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയില്‍ പറഞ്ഞു.

ഹൈക്കോടതി വിധിക്ക് പിന്നാലെയുള്ള സംസ്ഥാന സര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പ് വിതരണം സംബന്ധിച്ച് ചില ആശങ്ക ഉയര്‍ന്നിരുന്നു. അത്തരത്തിലൊരു ആശങ്കയും വേണ്ടെന്ന് പല തവണ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ ആര്‍ക്കും ഒരു രൂപ പോലും കുറയാതെ വിതരണം ചെയ്യുമെന്നും പല തവണ വ്യക്തമാക്കിയതാണ്. എന്നാലും ചിലര്‍ ആശങ്കയുണ്ടെന്ന് പറയുന്നു. വര്‍ഗീയ ചേരിതിര് സൃഷ്ടിക്കുകയാണ് ഇത്തരം ആശങ്കക്ക് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Facebook Comments Box

Spread the love