Fri. May 3rd, 2024

സിറ്റൗട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു

By admin Aug 5, 2021 #fire
Keralanewz.com

കൊല്ലം: സിറ്റൗട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് തീപിടിച്ചു.
എറത്തു കുളക്കട പാലവിള വീട്ടില്‍ ഡോ.ബെന്നി സാമുവേലിന്റെ വീട്ടുമുറ്റത്ത് കിടന്ന കാറാണ് കത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. വെറ്ററിനറി ഡോക്ടറായ ബെന്നി സാമുവേല്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തി വാഹനം നിറുത്തിയിട്ട് അല്‍പ്പ സമയം കഴിഞ്ഞാണ് കാര്‍ പുകയുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളം കോരിയൊഴിച്ച്‌ ബോണറ്റില്‍ നിന്നുള്ള തീ അണയ്ക്കുകയായിരുന്നു. തുടര്‍ന്ന് കൊട്ടാരക്കരയില്‍ നിന്ന് അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Facebook Comments Box

By admin

Related Post