Wed. May 1st, 2024

ചങ്ങനാശ്ശേരിയിലെ ഒരു ബൈപാസ് യാത്ര.

By admin Nov 28, 2023 #Changanaserry
Keralanewz.com

ഒരു ബൈപാസ് യാത്ര..

ചങ്ങനാശ്ശേരി : ബൈപാസിലെ മാലിന്യ കൂമ്പാരങ്ങളും നായ്ക്കളും നടക്കാനാവാത്ത ഫുട്പാത്തുകളും കത്താത്ത തെരുവ് വിളക്കുകളും കുഴികളും തലയ്ക്ക് മുകളിൽ വീഴാനൊരുങ്ങി നിൽക്കുന്ന പാഴ്മരങ്ങളും ഉൾകൊള്ളിച്ചുകൊണ്ട് തയ്യാറാക്കുന്ന മികച്ച യാത്രാ വിവരണത്തിന് “ചങ്ങനാശേരിയുടെ ശബ്ദം” എന്ന നവമാധ്യമ കൂട്ടായ്മ സമ്മാനം നൽകുന്നു.ചങ്ങനാശ്ശേരിയുടെ വികസനവും പൊതു നന്മയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ചങ്ങനാശ്ശേരിയുടെ ശബ്ദം. വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന കക്ഷിരാഷ്‌ടീയ സാമൂഹിക സാമുദായിക വ്യത്യാസമന്യേ, പരിണിതപ്രജ്ഞരായ ആളുകൾ ഇതിൽ അംഗങ്ങളാണ്.പൊതു നന്മയും സാമൂഹിക വികാസവും അടിസ്ഥാന സൗകര്യ വികസനവുമാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. മുൻകാലങ്ങളിലും പൊതുസമൂഹത്തിൽ നിന്നുയർന്നു വരുന്ന ആക്ഷേപങ്ങളും ആശങ്കകളും, വികസനസ്വപ്‌നങ്ങളും അവയുടെ implimentetion എല്ലാം ക്രോടീകരിച്ചു അധികാര സ്ഥാപനങ്ങളിലേക്കും അധികാരികളിലേക്കും എത്തിക്കുന്നതിനുള്ള അശ്രാന്ത പരിശ്രമം നടത്തിയിട്ടുണ്ട്.ഇതിന്റെ ഭാഗമായാണ് “ബൈപാസ് യാത്ര” എന്ന പേരിൽ യാത്രാവിവരണമത്സരം സംഘടിപ്പിച്ചിരിക്കുന്നത്.*യാത്ര വിവരണ മത്സരം*ചങ്ങനാശ്ശേരി നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് കോട്ടയം ഭാഗത്തേക്കും, തിരുവല്ല ഭാഗത്തേക്കും സഞ്ചരിക്കുവാനായി വിഭാവനം ചെയ്തിട്ടുള്ള ബൈപ്പാസിലൂടെയുള്ള നിങ്ങളുടെ യാത്രാനുഭവം പങ്കുവെക്കാൻ ഒരു അവസരം ചങ്ങനാശ്ശേരിയുടെ ശബ്ദം ഒരുക്കുന്നു.♦️കാൽനടയായോ പലതരത്തിലുള്ള വാഹനങ്ങളിലൂടെയുള്ള യാത്രയായോ ഒരു ഫുൾപേജിൽ കവിയാതെ നിങ്ങളുടെ യാത്ര അനുഭവം മലയാളം / ഇംഗ്ലീഷ് ഭാഷകളിൽ പങ്കുവയ്ക്കാം.♦️ *മികച്ച യാത്രാ വിവരണത്തിന് ചങ്ങനാശേരിയുടെ ശബ്ദം സമ്മാനം നൽകുന്നു.* ♦️നിങ്ങളുടെ വിലപ്പെട്ട വിവരണങ്ങൾ *നവംബർ 30 വൈകിട്ട് 6.00 മണിക്ക് മുൻപ് അയയ്ക്കുക.*

♦️ചങ്ങനാശ്ശേരിയുടെ ശബ്ദത്തിന്റെ ജൂറി ചെയർമാൻ *ഡിസംബർ 5ന് റിസൾട്ട് പ്രഖ്യാപിക്കും.* ♦️ *ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.* ♦️മത്സരത്തിൽ പങ്കെടുക്കുന്നവർ യാത്രാ വിവരണം *__7299 760 504* എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മാത്രം അയയ്ക്കുക. *മറ്റ് തരത്തിലുള്ള എൻട്രികൾ പരിഗണിക്കുന്നതല്ല.* ♦️ഒരാൾക്ക് *ഒരു എൻട്രി മാത്രം* .♦️ചങ്ങനാശ്ശേരിയുടെ ശബ്ദത്തിന്റെ *അഡ്മിന്മാർക്കോ കുടുംബാംഗങ്ങൾക്കോ* ഈ മത്സരത്തിൽ *പങ്കെടുക്കാൻ പാടുള്ളതല്ല.*

♦️ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും രണ്ട് തലത്തിൽ എൻട്രികൾ അയക്കാം.♦️വിദ്യാർത്ഥികൾ അവർ പഠിക്കുന്ന *ക്ലാസ്, സ്കൂൾ* എന്നിവ രേഖപ്പെടുത്തേണ്ടതാണ്.♦️ കയ്യെഴുത്തോ പ്രിന്റൗട്ടോ ആണെങ്കിൽ വ്യക്തമായി സ്കാൻ ചെയ്ത് അയക്കണം. *വ്യക്തതയില്ലാത്തവ പരിഗണിക്കുന്നതല്ല.*എന്ന്, ചങ്ങനാശ്ശേരിയുടെ ശബ്ദത്തിനുവേണ്ടി,പ്രേം സെബാസ്റ്റ്യൻ ആന്റണി ചീഫ് അഡ്മിൻ.

Facebook Comments Box

By admin

Related Post