International NewsWAR

ഗാസയിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കാലാവധി ഇന്ന് അവസാനിക്കും

Keralanewz.com

ആറുദിവസത്തെ താല്‍ക്കാലിക ഇടവേള ഇന്ന് അവസാനിക്കാനിരിക്കേ ഗാസയില്‍ വെടിനിര്‍ത്തല്‍ നീളാന്‍ സാധ്യത. കൂടുതല്‍ ബന്ദികളേയും തടവുകാരേയും കൈമാറുന്നത് സംബന്ധിച്ച്‌ ഹമാസും ഇസ്രയേലും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്.

മൊസാധ് മേധാവി ഡേവിഡ് ബാര്‍നിയ, സിഐഎ തലവന്‍ വില്യം ബേണ്‍സ് എന്നിവര്‍ ഖത്തറില്‍ നിര്‍ണായക മധ്യസ്ഥ ചര്‍ച്ച നടത്തുകയാണ്. ഇന്നലെ രാത്രി പത്തു ബന്ദികളെ കൂടി ഹമാസ് ഇസ്രയേലിന് കൈമാറി.30 പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.

Facebook Comments Box