Religion

എറണാകുളം വിമതർ സമ്മർദ്ദത്തിൽ. മാർപാപ്പയുടെ കല്പ്പന അനുസരിച്ചു എല്ലാ പള്ളികളിലും സിനഡ് കുർബാന അർപ്പിക്കണം. പുതിയ സഭാ തലവൻ ഉടൻ തന്നെ ഉണ്ടാവും.

Keralanewz.com

എറണാകുളം : എറണാകുളം വിമതരെ അംഗീകരിക്കുമ്പോൾ പോലും തന്റെ നിലപാടിൽ ഒരു മയവും വരുത്താതെ പോപ്പ് ഫ്രാൻ‌സിസ്. ഈ വരുന്ന ക്രിസ്ത്മസ് ദിനം മുതൽ എല്ലാ പള്ളികളിലും സിനഡ് കുർബാന അർപ്പിക്കാൻ മാർപാപ്പ കല്പ്പിക്കുന്നു. കുറച്ചു കൂടി സമയം ചിലർ ചോദിച്ചു എങ്കിലും വ്യക്തമായ കാരണം ബോധിപ്പിക്കണം. അതും ആർച് ബിഷപ്പ് സിറിൽ വാസിൽ അംഗീകരിച്ചാൽ മാത്രം ആവും ഒഴിവു ലഭിക്കുക. നിർദ്ദേശം പാലിക്കാത്തവരെ പുറത്താക്കാൻ തന്നെയാണ് തീരുമാനം.

ഇതിനിടയിൽ സിറോ മലബാർ സഭാ തലവനെ തിരഞ്ഞെടുക്കുവാനുള്ള ചട്ടങ്ങൾ പൂർത്തിയായി വരുന്നു. ഒന്നിലധികം പേര് വന്നാൽ സഭാപരമായ രീതിയിൽ ചർച്ചകൾ നടത്തി തിരഞ്ഞെടുക്കാൻ ആണ് ധാരണ. നിലവിൽ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പെരുംതോട്ടം, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, മാർ റാഫെൽ തട്ടിൽ, എറണാകുളം രൂപതയുടെ പ്രധിനിധി ആയി കുര്യാക്കോസ് ഭരണിക്കുളങ്ങര, മാർ ആൻഡ്രൂസ് താഴത്ത് എന്നിവരാണ് പരിഗണയിൽ ഉള്ളവർ. ഇവരിൽ ഏറ്റവും കൂടുതൽ സാധ്യത മാർ ആൻഡ്രൂസ് താഴത്ത് ആവാനാണ്. കഴിഞ്ഞ തവണ ചങ്ങനാശ്ശേരി യിൽ നിന്നും മേജർ ആർച്ച് ബിഷപ്പ് ഉണ്ടായതിനാൽ ഈ വട്ടം തൃശൂർ നിന്നും വേണം എന്നാണ് ഡിമാൻഡ്.ഈ നീക്കത്തിനു വടക്കൻ രൂപതകളുടെ പിന്തുണ ഉണ്ട്ഒ താനും.

ഒരു പക്ഷേ തർക്കം മൂർച്ഛിച്ചാൽ നിലവിൽ ധ്യാന കേന്ദ്രം നടത്തുന്ന ഒരു വൈദികനും, സി എം ഐ സഭയിലെ ഒരു റിട്ടയേർഡ് പ്രൊഫസറും പരിഗണനയിൽ ഉണ്ട്. ചർച്ചകളിൽ കൂടി തീരുമാനം ആയില്ലെങ്കിൽ ഇലക്ഷൻ നടത്തി തിരഞ്ഞെടുക്കുന്ന രീതിയും ഉണ്ട്. എന്തായാലും ഇലക്ഷൻ രീതികൾ ഒഴിവാക്കാൻ ആണ് ശ്രമം. തലശേരി ആർച്ച് ബിഷപ്പ് പ്ലാമ്പളാനിക്കും താല്പര്യം ഉള്ള കൂട്ടത്തിൽ ആണ്. പക്ഷേ സിറിൽ വാസിൽ വിഷയവുമായി ബന്ധപെട്ടു അദ്ദേഹം നടത്തിയ ഇടപെടൽ സഭയിലെ ഭൂരിപക്ഷം പിതാക്കന്മാർക്കും അദ്ദേഹത്തോടുള്ള താല്പര്യം നഷ്ടപ്പെട്ടു. ആയതിനാൽ തന്നെ അദ്ദേഹം അതിനായി ശ്രമിക്കുന്നില്ല എന്നാണ് അറിവ്.

ആരായാലും എറണാകുളം രൂപതയിൽ കടുത്ത തീരുമാനം ആവും ഉണ്ടാവുക. ഒരു രീതിയിലും സിനഡ് കുർബാന അംഗീകരിക്കാൻ വിമതർ തയ്യാർ അല്ല. മറിച്ചു പുതിയ മെത്രാൻ അല്ലെങ്കിൽ രൂപത ആണ് ഡിമാൻഡ്. വിദേശ അധിപത്യത്തെ എതിർക്കണം എന്നുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ വിമത വൈദികരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നുണ്ട്. കാർഡിനാൾന്റെ രാജിയിൽ വിമതർ സന്തോഷിക്കുമ്പോഴും എറണാകുളം അതിരൂപതയിൽ സിറിൽ വാസിലിന്റെ നേരിട്ട് ഉള്ള ഭരണം അവരെ അലോസരപ്പെടുത്തുന്നു.

പുതിയ മേജർ ആർച്ചു ബിഷപ്പ് ഉണ്ടായ ശേഷം, രൂപതാ വിഭജനം അടക്കമുള്ള കാര്യങ്ങളും അത് പോലെ വൈദികരെ ഓരോ അഞ്ച് വർഷം കൂടുമ്പോൾ വിവിധ രൂപതകളിൽ സേവനം അനുഷ്ഠിക്കുന്ന രീതിയിലുള്ള നിയമം കൊണ്ടു വരാനും വത്തിക്കാൻ സിനഡിന് നിർദേശം നൽകിയിട്ടുണ്ട്.

Facebook Comments Box