Religion

വിമത വിഭാഗത്തെ ഉൾക്കൊള്ളാൻ വത്തിക്കാൻ. മാർ ആലഞ്ചേരി, മാർ ആൻഡ്രൂസ് താഴത്ത് എന്നിവരുടെ എറണാകുളത്തെ സ്ഥാനം പോയേക്കും. പകരം മാർ ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ സ്വതന്ത്ര രൂപത?

Keralanewz.com

എറണാകുളം : എറണാകുളം അങ്കമാലി അതിരൂപതയിൽ വർഷങ്ങൾ ആയി നില നിൽക്കുന്ന തർക്കം പരിഹരിക്കാൻ തയ്യാർ ആയി വത്തിക്കാൻ. കഴിഞ്ഞ ഒരു വർഷമായി അടഞ്ഞു കിടക്കുന്ന ബസലിക്ക പള്ളി തുറന്നു പ്രവർത്തിക്കും. അതിരൂപതയിലെ 100 ഓളും പള്ളികൾ വിമത വിഭാഗത്തെ അനുകൂലിക്കുന്നു എന്നതാണ് വത്തിക്കാൻ പുതിയ തീരുമാനത്തിൽ എത്തിയത് എന്നറിയുന്നു.

ഇന്നലെ നെടുമ്പാശേരി എയർപോർട്ടിൽ വെച്ച് വത്തിക്കാൻ പ്രതിനിധികൾ മാർപാപ്പ യുടെ തീരുമാനം അറിയിച്ചിട്ടുണ്ട്. രണ്ടു പ്രധാന തീരുമാനങ്ങൾ അടങ്ങിയ കത്തും നൽകി. ജനുവരി മാസം നടക്കുന്ന സിനഡിന് ശേഷം തീരുമാനം എല്ലാ പള്ളികളിലും വായിക്കും.

വിമതരെ ഒതുക്കുന്നതിൽ പരാജയപ്പെട്ടു പോയ മേജർ ആർച്ച് ബിഷപ്പ് ആലഞ്ചേരി, അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്ത് എന്നിവരെ ചുമതലയിൽ നിന്നും മാറ്റിയേക്കും. എറണാകുളം ഇളംകുളം ലിറ്റിൽ ഫ്ലവർ പള്ളി കേന്ദ്രമാക്കി വിമത വിഭാഗത്തിന് രൂപതാ ചുമതലകൾ വിട്ട് നൽകിയേക്കും. എറണാകുളം രൂപതയുടെ നൂറോളും പള്ളികൾ ആവും ഇതിന്റെ കീഴിൽ വരുക. എന്നാൽ അങ്കമാലി കൊടുങ്ങല്ലൂർ കേന്ദ്രമാക്കി മേജർ ആർച്ചു ബിഷപ്പ് നേതൃത്വം കൊടുക്കുന്ന പുതിയ അതിരൂപതയും സ്ഥാപിക്കും. എറണാകുളം പട്ടണത്തിൽ ഉള്ള പള്ളികൾ മാത്രം ആവും എറണാകുളം വിമതർക്ക് വിട്ട് നൽകുക. പുതിയ എറണാകുളം രൂപതയ്ക്ക് എറണാകുളം സ്വദേശി ആയ മെത്രാൻ ആവും ഉണ്ടാവുക. ബിഷപ്പ് ഭരണികുളങ്ങര, ജോസ് പുത്തൻവീട്ടിൽ, ജിമ്മി പൂച്ചക്കാട്ട് എന്നിവർ ആണ് മെത്രാൻ സ്ഥാനത്തേക്ക് പരിഗണന യിൽ ഉള്ളത്. എറണാകുളം ബസലിക്ക പള്ളി സിറോ മലബാർ സഭയുടെ പൊതു സ്വത്ത് ആയി മാറും. ബസലിക്കാ പള്ളിയിൽ സിനഡ് കുർബാന മാത്രം ആവും അർപ്പിക്കുക. എടപ്പള്ളി പോലെയുള്ള പള്ളികളും പുതിയ എറണാകുളം രൂപതയിൽ നിലനിർത്തും. തല്ക്കാലം ജനാഭിമുഘ കുർബാന തുടരാൻ അനുവാദം ഉണ്ടെങ്കിലും കാല ക്രമേണ ഇവിടെയും സിനഡ് കുർബാന ആരംഭിക്കാൻ തന്നെയാണ് മാർ പാപ്പയുടെ കല്പ്പന. ജനങ്ങൾക്ക് ആരാധന ക്രമത്തെ പറ്റി വേണ്ട അറിവുകൾ നൽകണം എന്നും നിർദേശം ഉണ്ട്.

പുതിയ എറണാകുളം രൂപതയിൽ മേജർ ആർച്ച് ബിഷപ്പിന് യാതൊരു ചുമതലയും ഉണ്ടാവില്ല. പകരം അങ്കമാലി കൊടുങ്ങല്ലൂർ അതിരൂപത ഉണ്ടാക്കി അദ്ദേഹത്തിന് അതിന്റെ ചുമതല ആവും ഉണ്ടാവുക. കൂടാതെ മറ്റു രൂപതകളിൽ ഉള്ള സ്ഥാനീയ ദേവാലയങ്ങളുടെ അധിക ചുമതലയും മേജർ ആർച്ച് ബിഷപ്പിനായിരിക്കും.

സ്ഥാനം ഒഴിയുന്ന ആൻഡ്രൂസ് താഴത്തിനു തൃശൂർ അതിരൂപതയുടെ ചുമതല ഉണ്ടാവും.

എന്നാൽ 15 ഓളും വിമത വൈദികർക്കെതിരെ നടപടിക്കുള്ള ശുപാർശയും വത്തിക്കാൻ നൽകിയിട്ടുണ്ട്. പുതിയ രൂപത പ്രഖ്യാപിച്ച ശേഷം എറണാകുളം രൂപതയുടെ പുതിയ മെത്രാൻ ആവും ശിക്ഷാ നടപടികൾ സ്വീകരിക്കുക.

Facebook Comments Box