Mon. Feb 17th, 2025

എറണാകുളം -അങ്കമാലി അതിരൂപത ആസ്ഥാനത്തെ വൈദികരുടെ പ്രതിഷേധം; അക്രമങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കും, ചര്‍ച്ച ഇന്ന്

By admin Jan 12, 2025 #news #Syro Malabar Sabha
Keralanewz.com

കൊച്ചി: സീറോ മലബാർസഭ കുർബാന തർക്കത്തില്‍ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനമായ കൊച്ചിയിലെ മേജർ ആർച്ച്‌ ബിഷപ്പ് ഹൗസില്‍ ഒരു വിഭാഗം വൈദികരുടെ പ്രതിഷേധം തുടരുന്നു.

അറസ്റ്റ് ചെയ്തു നീക്കും വരെ പ്രതിഷേധം തുടരാനാണ് വൈദികരുടെ തീരുമാനം. പ്രശ്നപരിഹാരത്തിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ രാവിലെ 11 മണിയ്ക്ക് ചർച്ച നടത്തും.

കളക്ടർ ചേമ്ബറില്‍ നടക്കുന്ന ചർച്ചയില്‍ സീറോ മലബാർ സഭ മേജർ ആർച്ച്‌ ബിഷപ്പ് റാഫേല്‍ തട്ടില്‍, ആർച്ച്‌ ബിഷപ്പ് ജോസഫ് പാമ്ബ്ലാനി, സമരസമിതി അംഗങ്ങള്‍, വൈദിക സമിതി അംഗങ്ങള്‍ എന്നിവരും ചർച്ചയില്‍ പങ്കെടുക്കും. അതേ സമയം ബിഷപ്പ് ഹൗസിലെ പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ കൂടുതല്‍ പേർക്കെതിരെ പൊലീസ് കേസെടുക്കും. പ്രതിഷേധത്തിനിടെ കൊച്ചി സെൻട്രല്‍ പോലീസ് എസ് ഐ അടക്കം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.

Facebook Comments Box

By admin

Related Post