Sat. Apr 27th, 2024

കോടതിയിലേക്ക് പോവുകയായിരുന്ന അഭിഭാഷകനെ അക്രമിസംഘം വെട്ടിക്കൊന്നു

By admin Dec 8, 2023
Keralanewz.com

കര്‍ണാടകയിലെ കലബുറഗിയില്‍ പട്ടാപ്പകല്‍ കോടതിയിലേക്ക് പോവുകയായിരുന്ന അഭിഭാഷകനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു.

വെട്ടിയും കല്ല് കൊണ്ട് തലയ്ക്കടിച്ചുമാണ് അക്രമിസംഘം ഇയാളെ കൊലപ്പെടുത്തിയത്.

അഭിഭാഷകൻ ആയുധധാരികളില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൊലയാളി സംഘം അര കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷം അഭിഭാഷകനെ വെട്ടി വീഴ്ത്തുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം .

മരിച്ചയാളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള പഴയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. സംഭവത്തില്‍ യൂണിവേഴ്സിറ്റി സ്റ്റേഷൻ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Facebook Comments Box

By admin

Related Post