Kerala News

പി സി കുര്യൻ ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു

Keralanewz.com

കുറവിലങ്ങാട്: പി.സി.കുര്യൻ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. . കുറവിലങ്ങാട് ഡിവിഷനിൽ നിന്നുള്ള ബ്ലോക്ക് പഞ്ചായത്തു മെമ്പറാണ് .കുറവിലങ്ങാട് പഞ്ചായത്തിൽനിന്നുള്ള ആദ്യ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്.

ജ​ന​പ്ര​തി​നി​ധി​യായി തുടർച്ചയായി 23 വ​ർ​ഷത്തെ അനുഭവക്കരുത്തുമായാണ് ഇദ്ദേഹം പുതിയ സ്ഥാനം ഏറ്റെടുക്കുന്നത്.

രണ്ടു തവണയായി 10 വർഷം കുറവിലങ്ങാട് ഗ്രാമപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റായിരുന്നു.

ദേശീയ സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ട നിരവധി പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ ആവിഷ്കരിച്ചത്.

അദ്ദേഹം പ്രസിഡൻറ് ആയിരിക്കുമ്പോൾ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സർക്കാരിൻറെ സ്വരാജ് പുരസ്കാരം ലഭിച്ചു.
ഇന്ത്യയിലെ രണ്ടര ലക്ഷം പഞ്ചായത്തുകളുടെ ദേശീയതലത്തിലുള്ള റാങ്കിങ്ങിൽ പത്താം സ്ഥാനവും കുറവി ലങ്ങാട് ഗ്രാമപഞ്ചായത്തിന് ലഭ്യമായത് പി.സി നേതൃത്വത്തിലുള്ള ഭരണസമിതി കാലഘട്ടത്തിലായിരുന്നു..

മാലിന്യ പ്ലാന്റിൽ നിന്നും വൈദ്യുതി,നിലവിലെ പഞ്ചായത്തു കെട്ടിട നിർമ്മാണം പൂർത്തീകരിക്കൽ , സംസ്‌ഥാന തലത്തിൽ ആദ്യമായി സംഘർഷ രഹിത പഞ്ചായത്തു പദ്ധതി ആവിഷ്കരിക്കൽ , സംസ്ഥാനത്തെ ആദ്യ ടേക്ക് എ ബ്രേക്ക് , ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഗ്രാമോദ്യാനം പദ്ധതി,പി.ഡി പോൾ സ്മാരക ടൗൺഹാൾ , കെഎം മാണി സ്മാരക ഷോപ്പിംഗ് കോംപ്ലക്സ് , ടൌൺ ഓപ്പൺ സ്റ്റേജ് നിർമ്മാണം ,കനാൽ റോഡ് നവീകരണം,ബ്ളോക് പഞ്ചായത്തുമായി ചേർന്ന് സംസ്ഥാനത്തെ ആദ്യ വാട്ടർ എടിഎം പദ്ധതി ആവിഷ്കരിക്കൽ , മൺറോഡ് രഹിത കുറവിലങ്ങാട് പദ്ധതി തുടങ്ങി വ്യത്യസ്തമായ ഒട്ടേറെ പരിപാടികളാണ് അദ്ദേഹം ആവിഷ്കരിച്ച് പൂർത്തീകരിച്ചത് …

ചെറുപുഷ്പ മിഷൻ ലീഗ്,സി. വൈ. എം. സംഘടനകളിലൂടെ ആരംഭിച്ച പൊതുപ്രവർത്തനം 5 പതിറ്റാണ്ട് പിന്നിടുകയാണ്
പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷൻ ജില്ലാ സെക്രട്ടറി,16 വർഷം കേരള കോൺഗ്രസ് (എം) കുറവിലങ്ങാട് മണ്ഡലം പ്രസിഡണ്ട് , സംസ്ഥാന സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഇപ്പോൾ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറിയും
കുറവിലങ്ങാട് സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പറും ആണ്.ബ്ലോക്ക് പഞ്ചായത്തു വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷനായി പ്രവർത്തിച്ചുവരികയായിരുന്നു.

Facebook Comments Box