Fri. Apr 19th, 2024

കാട്ടുമൃ​ഗങ്ങൾ നശിപ്പിക്കുന്ന കൃഷിക്ക് മതിയായ നഷ്ടപരിഹാരം നൽകണം ; പ്രമോദ് നാരായൺ എംഎൽഎ

By admin Aug 6, 2021 #news
Keralanewz.com

തിരുവനന്തപുരം; കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുമ്പോൾ കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് റാന്നി എംഎൽഎ  അഡ്വ പ്രമോദ് നാരായണൻ  നിയമസഭയിൽ വനം മന്ത്രി എ.കെ. ശശീന്ദ്രനോട്  ആവശ്യപ്പെട്ടു. വിലയിടിവ് മൂലം കടക്കെണിയിലായ കർഷകർക്ക് കാട്ടു മൃഗങ്ങളുടെ ആക്രമണം കൂടി താങ്ങാൻ കഴിയുന്ന അവസ്ഥയിലല്ല . വിളനാശം സംഭവിച്ചവർക്ക്  വനം വകുപ്പ് നൽകുന്ന നഷ്ടപരിഹാരം വളരെ കുറവാണ്. കൃഷിയുടെ ഉൽപ്പാദനച്ചിലവുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് വളരെ കുറവാണ്. ഈ സാഹചര്യത്തിൽ പലരും കൃഷി ഉപേക്ഷിക്കുന്ന  മട്ടാണെന്നും അതിനാൽ അവരെ സംരക്ഷിക്കാൻ നടപടി വേണമെന്നും  എംഎൽഎ പറഞ്ഞു. എംഎൽഎയുടെ ആവശ്യം പരി​ഗണിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി സഭയിൽ മറുപടിയും നൽകി.

Facebook Comments Box

By admin

Related Post