Kerala News

സണ്ണിയും കുളയട്ടയും പിന്നെ അല്പം ധൈര്യവും, സണ്ണി ലിയോണിയുടെ സ്പെഷ്യല്‍ വീഡിയോ വൈറല്‍

Keralanewz.com

കുളയട്ടയെ കൈയിലെടുത്ത് തനിക്കൊപ്പമുള്ളവരുടെ ധൈര്യം പരീക്ഷിക്കുന്ന നടി സണ്ണി ലിയോണിയുടെ വീഡിയോ വൈറലാകുന്നു. സണ്ണി തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. മൂന്നാറില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഷീറോ സിനിമയുടെ സെറ്റിലായിരുന്നു സണ്ണിയുടെ ധൈര്യ പരീക്ഷണം. നിലത്തുകിടക്കുന്ന കുളയട്ടയെ കമ്ബുകൊണ്ട് കുത്തിയെടുത്താണ് നടി ഒപ്പമുളളവരുടെ കൈയില്‍ വയ്ക്കാന്‍ നോക്കുന്നത്. ഒരാള്‍ കുളയട്ടയെ കയ്യില്‍ വയ്ക്കാന്‍ അനുവദിക്കുന്നുണ്ടെങ്കിലും അടുത്ത നിമിഷം അതിനെ കുടഞ്ഞെറിയുന്നതും വീഡിയോയില്‍ കാണാം.

ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ ഒരു സൈക്കളോജിക്കല്‍ ത്രില്ലറാണ്. ഏറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണിയുടേത്. സണ്ണിക്കൊപ്പം നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഇക്കിഗായ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യും. കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്

Facebook Comments Box