Mon. Feb 17th, 2025

മുനമ്പം വഖഫ് ഭൂമിയല്ല എന്ന സത്യം വഖഫ് ബോര്‍ഡും കേരള സര്‍ക്കാരും അംഗീകരിക്കണം – വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍

By admin Jan 7, 2025 #news #Waqf Board
Keralanewz.com

വൈപ്പിൻ: മുനമ്പം വഖഫ് ഭൂമിയല്ല എന്ന സത്യം വഖഫ് ബോർഡും കേരള സർക്കാരും അംഗീകരിക്കണമെന്നു വരാപ്പുഴ ആർച്ച്‌ ബിഷപ്പ് ഡോ.
ജോസഫ് കളത്തിപ്പറമ്ബില്‍.

മുനമ്പം ഭൂപ്രശ്നത്തെ തുടർന്ന് നടന്നുവരുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച്‌ നടത്തിയ മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുനമ്പത്ത് താമസിക്കുന്ന സാധാരണക്കാരുടെ റവന്യു അവകാശങ്ങള്‍ എത്രയും വേഗം പുനഃസ്ഥാപിച്ചു കിട്ടാനും മുനമ്പം ജുഡീഷല്‍ കമ്മീഷൻ്റെ തീരുമാനങ്ങള്‍ താമസംകൂടാതെ ഉണ്ടാകാനും അതുവഴി സാധാരണ ജനങ്ങള്‍ക്ക് സാമൂഹ്യനീതി വൈകാതെ ലഭിക്കാനും നടപടി ഉണ്ടാകണമെന്നും ആർച്ച്‌ ബിഷപ്പ് ആവശ്യപ്പെട്ടു.

വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കല്‍, കൊച്ചി രൂപത വികാരി ജനറല്‍ മോണ്‍. ഷൈജു പര്യാത്തുശേരി, വരാപ്പുഴ അതിരൂപത വികാരി ജന റല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ഹൈബി ഈഡൻ എംപി, ടി.ജെ.വിനോദ് എംഎല്‍എ, മുൻമന്ത്രി ഡൊമിനിക് പ്രസൻ്റേഷൻ, കെആർഎല്‍സിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമ സ് തറയില്‍, ചാൻസലർ ഫാ. എബിജിൻ അറക്കല്‍, പിആർഒ ഫാ. യേശുദാസ് പഴമ്ബിള്ളി, കെഎല്‍സിഎ സംസ്ഥാന സെക്രട്ടറി ജോസി കരുമാഞ്ചേരി, കൊച്ചി രൂപത ചാൻസലർ ഫാ. ജോണി സേവ്യർ പുതുക്കാട്, ഫാ. ജോഷി മയ്യാറ്റില്‍, മനുഷ്യച്ചങ്ങല കമ്മിറ്റി ചെയർമാൻ ഫാ. പോള്‍ തുണ്ടിയില്‍, ജനറല്‍ കണ്‍വീനർ ഫാ. സെബാസ്റ്റ്യൻ ഒളിപറമ്ബില്‍, ഷാജി ജോർജ്, സി.ജെ പോള്‍, റോയ് പാളയത്തില്‍, ബിജു പുത്തൻവീട്ടില്‍, മേരി ഗ്രേയ്‌സ്, എബി തട്ടാരുപറമ്ബില്‍, മാത്യു ലിക്‌ചൻ റോയ്, നിക്സണ്‍ വേണാട്ട്, ഫാ. ഫ്രാൻസിസ് പൂപ്പാടി എന്നിവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post