National News

സ്വാതന്ത്ര്യദിനത്തിന്റെ ഭാ​ഗമായി ഡല്‍ഹിയിലെ സുരക്ഷ വര്‍ധിപ്പിച്ച്‌ പോലീസ് ; കൂറ്റന്‍ കണ്ടെയ്‌നര്‍ മതില്‍ നിര്‍മിച്ചു

Keralanewz.com

ഡല്‍ഹി: ഡല്‍ഹി നഗരത്തിലെ സുരക്ഷ സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹി പോലീസ് വര്‍ധിപ്പിച്ചു. ചെങ്കോട്ടക്ക് കണ്ടെയ്‌നര്‍ ഉപയോഗിച്ച്‌ സുരക്ഷ മതില്‍ നിര്‍മ്മിച്ചു. ആളുകള്‍ പ്രവേശിക്കുന്നത് പൂര്‍ണമായി നിയന്ത്രിക്കാനാണ് കൂറ്റന്‍ മതില്‍ നിര്‍മ്മിച്ചിരിക്കുന്നത്.ചരക്കുകള്‍ കൊണ്ടു പോകാന്‍ ഉപയോഗിക്കുന്ന കൂറ്റന്‍ കണ്ടെയ്‌നറുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍നടത്തിയ മാര്‍ച്ചില്‍ സമരക്കാര്‍ ചെങ്കോട്ടയില്‍ അതിക്രമിച്ച്‌ കയറിയിരുന്നു. ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കാതിരിക്കാന്‍ കൂടിയാണ് ഇത്തവണ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.

നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും, നഗരത്തില്‍ വരുന്നവരെയും പോകുന്നവരെയും ഉള്‍പ്പെടെ നിരീക്ഷിക്കുന്നുണ്ട്. ഡല്‍ഹിയിലെ വിമാനത്താവളങ്ങളില്‍ ബോബ് വെച്ചതായി ഭീഷണി പോലീസിന് ലഭിച്ചിരുന്നു.

Facebook Comments Box