കർഷകരുടെ ദുരിതത്തിന് കോൺഗ്രസും ഉത്തരവാദികൾ; എ.എച്ച്. ഹഫീസ്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

വെള്ളനാട് :- രാജ്യത്തെ കർഷകരുടെ ദുരതിത്തിന്  ബിജെപി മാത്രമല്ല അതിന് മുമ്പ് കേന്ദ്രം  ഭരിച്ച കോൺഗ്രസും ഉത്തരവാദികൾ ആണന്ന് കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി എ.എച്ച്. ഹഫീസ് കുറ്റപ്പെടുത്തി ഡെൽഹി കർഷക സമരത്തിന് പിന്തുണയുമായി ആഗസ്ത് 9ന് ക്വിറ്റ് ഇന്ത്യാ  ദിനത്തിൽ  രാജ്യവ്യാപകമായി നടന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി വെള്ളനാട് ജംഗ്ഷനിൽ സംയുക്ത കർഷക സമതി യുടെ  നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

കുത്തകകൾക്ക് രാജ്യത്തെ കാർഷിക വിപണി അടിയറവയ്ക്കാനാണ്  പുതിയ കാർഷിക നിയമം കൊണ്ട് വന്നിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അരുവിക്കര വിജയൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ആർ.രാജ്മോഹൻ , ഹരിഹരൻ നായർ,വെള്ളനാട് സതീശൻ,എസ്.എൽ.അനിൽ കുമാർ,എസ്.അജിത്കുമാർ,വെള്ളനാട് മനു,സാജൻ  വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •