മാർ ആൻഡ്രൂസ് താഴത്ത് പുതിയ മേജർ ആർച്ച് ബിഷപ്പ്.
കാക്കനാട് : സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് തിരഞ്ഞെടുപ്പ് പൂർത്തിയായി. തിരഞ്ഞെടുപ്പ് ഫലം, സഭാ പ്രധിനിധി വത്തിക്കാനെ അറിയിച്ചു.48 മണിക്കൂറിനുള്ളിൽ വത്തിക്കാനിലും സഭാ ആസ്ഥാനത്തും പ്രഖ്യാപനം ഉണ്ടാവും. ഞങ്ങൾക്ക് ലഭിച്ച വിവരം അനുസരിച്ചു തൃശൂർ ആർച്ച് ബിഷപ്പ് ആയ ആൻഡ്രൂസ് താഴത്ത് ആണ് മേജർ ആർച്ച് ബിഷപ്പ് ആയി ഭൂരിപക്ഷം ലഭിച്ചത് എന്നാണ്സാ അറിയുവാൻ സാധിച്ചത്. കൽദായ പക്ഷ നേതാവായ ആൻഡ്രൂസ് താഴത്തിനു ഭൂരിപക്ഷം ലഭിച്ചത് സഭയിലെ ചങ്ങനാശ്ശേരി ലോബ്ബിയുടെ പിന്തുണയോടെ ആണ്.
പാലാ ബിഷപ്പിന്റെ പിന്മാറ്റത്തോടെ ആണ് അദ്ദേഹത്തിന് രണ്ടാം റൗണ്ടിൽ ഭൂരിപക്ഷം ലഭിച്ചത്. മാർ സെബാസ്റ്റ്യൻ വടക്കേൽ, ബിഷപ്പ് പ്ലാംമ്ബ്ളാനി എന്നിവരാണ് മറ്റു സ്ഥാനാർത്ഥികൾ ആയി വന്നത്.
കടുത്ത കൽദായ വാദിയും, സഭാ പണ്ഡിതനും ആണ് ആൻഡ്രൂസ് താഴത്ത്. ആൻഡ്രൂസ് താഴത്തു മേജർ ആർച്ച് ബിഷപ്പ് ആവുന്നതോടെ വിമത പക്ഷത്തിനു കടുത്ത തിരിച്ചടി ആണ് ഉണ്ടാകുവാൻ പോകുന്നത് . വിമതർക്ക് എതിരെ കടുത്ത നടപടി ആണ് അദ്ദേഹം മുൻപ് എറണാകുളം ആർച്ച് ബിഷപ്പ് ആയിരുന്നപ്പോൾ ശുപാർശ ചെയ്തത്. എന്തായാലും വിമത പക്ഷത്തിനെതിരെ ഉള്ള നടപടിയാവും അദ്ദേഹം നടപ്പിലാക്കാൻ പോകുന്ന ആദ്യ നടപടി.