Sat. May 18th, 2024

കേന്ദ്ര സർക്കാർ കേരളത്തിലെ കർഷകരെ ദ്രോഹിക്കുന്നു ഡോ: സിന്ധു മോൾ ജേക്കബ്.

By admin Jan 18, 2024 #keralacongress m
Keralanewz.com

പിറവം: കേന്ദ്ര സർക്കാരിൻ്റെ കാർഷിക നയമാണ് കേരളത്തിലെ കർഷകരെ പ്രതികൂലമായി ബാധിച്ചിരിക്കുന്നതെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡോ സിന്ധുമോൾ ജേക്കബ് പറഞ്ഞു. കേരളാ കോൺഗ്രസ് (എം) പിറവം നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾപരിഹരിക്കുന്നതിനു കേന്ദ്ര സർക്കാർ അലംഭാവം കാട്ടുകയാണ്. ഇതിനെതിരെയുള്ള പോരാട്ടം കേരളാ കോൺഗ്രസ് (എം) തുടരുക തന്നെ ചെയ്യുമെന്ന് ഡോ. സിന്ധുമോൾ ജേക്കബ് പറഞ്ഞു.

കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. കർഷകരെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണം. രാഷ്ട്രീയത്തിൻ്റെ പേരിൽ കേരളത്തിലെ കർഷകരോട് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്ന നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും സിന്ധുമോൾ ജേക്കബ് കുറ്റപ്പെടുത്തി.
ഉപാധി രഹിത ,സർവ്വ സ്വതന്ത്ര ഭൂമി കർഷകരുടെ അവകാശം ,വന്യജീവി സംരക്ഷണ നിയമംഭേദഗതി ചെയ്ത് മനുഷ്യരെ ജീവിക്കാൻ അനുവദിക്കണം ,കാർഷിക പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രത്യേകം പാർലമെൻ്റ് സമ്മേളനം വേണം ,കടലവകാശനിയമം _ കടൽ കടലിൻറെ മക്കൾക്ക് ,ബഫർസോൺ കർഷക സംരക്ഷണം ഉറപ്പാക്കണം ,കാർഷിക ഉത്പന്നങ്ങൾക്ക് വിലസ്ഥിരത ഫണ്ട് അനിവാര്യം കേരള കോൺഗ്രസ്സ് പാർട്ടി മുന്നോട്ടു വയ്ക്കുന്ന വിഷയാധിഷ്ഠിത നിലപാടുകൾ ഇവയാണ് .
സംസ്ഥാന സെക്രട്ടറി ടോമി കെ തോമസ്, നിയോജകമണ്ഡലം പ്രസിഡൻറ് ജോർജ് ചമ്പമല, വർഗീസ് കാനം സുരേഷ് ചെന്തേലി, ബിനോയിജോസഫ് , ജോസ് പാറേക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post