Kerala NewsLocal NewsPolitics

മുഖ്യമന്ത്രിയുടെ പ്രതിരോധം പൊളിഞ്ഞു; പുറത്തുവന്നത് നിര്‍ണായക വിവരങ്ങള്‍- മാത്യു കുഴല്‍നാടൻ

Keralanewz.com

വീണ വിജയന്റെ കമ്ബനി എക്സാലോജികിന് കുരുക്കായി രജിസ്ട്രാര്‍ ഓഫ് കമ്ബനീസിന്റെ നിര്‍ണായക റിപ്പോര്‍ട്ട് പുറത്തുവന്നതിന് പ്രതികരിച്ച്‌ മാത്യു കുഴല്‍നാടൻ എംഎല്‍എ.

മുഖ്യമന്ത്രിയുടെ പ്രതിരോധം പൊളിഞ്ഞെന്നും പുറത്തു വന്നത് നിര്‍ണായക വിവരങ്ങളാണെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.

സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്നതിന് ഒരു രേഖയും എക്സാലോജികിന് ഹാജരാക്കാനിയില്ലെന്നാണ് ബെംഗളൂരു ആര്‍ഒസി യുടെ കണ്ടെത്തല്‍. എക്സാലോജിക് വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം മാത്രമാണ് കൈമാറിയത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരം എക്സാലോജിക്കിന് എതിരെ നടപടി എടുക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Facebook Comments Box