Thu. May 9th, 2024

കോട്ടയം സീറ്റിൽ കോൺഗ്രസ്സ് മത്സരിക്കും. ജോസഫ് വിഭാഗത്തിന് സീറ്റില്ല. ജോസഫ് വാഴക്കൻ നാട്ടകം സുരേഷ് ഇവർക്കു സാധ്യത.

By admin Jan 24, 2024
Keralanewz.com

കോട്ടയം : കോട്ടയം ലോകസഭ സീറ്റിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി മത്സരിച്ചേക്കും. ജോസഫ് വിഭാഗത്തിന് സീറ്റ്‌ നൽകേണ്ടതില്ല എന്ന് ഡിസിസി യോഗത്തിൽ ധാരണയായി. ജോസഫ് വിഭാഗത്തിന് മത്സരിക്കാൻ സ്ഥാനാർത്ഥി ഇല്ല എന്നതിനാൽ ആണ് കോൺഗ്രസ്സ് മത്സരിക്കുന്നത്.ജോസഫ് വിഭാഗത്തിന് സീറ്റ്‌ നൽകിയാൽ മോൻസ്ജോസഫ് അല്ലെങ്കിൽ പിജെ ജോസഫ് മത്സരിക്കണം എന്നതായിരുന്നു കോൺഗ്രസ്സ് നിബന്ധന. എന്നാൽ ലോക് സഭാ സീറ്റ്‌ നൽകിയാൽ ഒഴിവ് വരുന്ന നിയമ സഭാ സീറ്റ്‌ കോൺഗ്രസ്സ് ഏറ്റെടുക്കും എന്ന ചർച്ചയും ജോസഫ് ഗ്രൂപ്പിന് തിരിച്ചടി ആയി. പിജെ ജോസഫും മോൻസ് ജോസഫും മത്സരത്തിൽ നിന്നും പിന്മാറിയതോടെ കോൺഗ്രസ്സ്ന് കാര്യം എളുപ്പമായി. ഫ്രാൻ‌സിസ് ജോർജ് വരുന്നതിനോട് മോൻസ് ജോസഫിന് താല്പര്യം ഇല്ല. മാത്രമല്ല എറണാകുളം ജില്ലക്കാരനായ ഫ്രാൻസിസ് മത്സരിച്ചാൽ ജയ സാധ്യത ഇല്ലെന്നും കോൺഗ്രസ് കരുതുന്നു.

കോൺഗ്രസ്സ് ഇൽ നിന്നും ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷ് ആണ് പരിഗണനാ പട്ടികയിൽ ഒന്നാമത്. ജോസഫ് വാഴക്കൻ, ടോമി കല്ലാനി, അച്ചു ഉമ്മൻ, എന്നിവരും സാധ്യതാ ലിസ്റ്റിൽ ഉണ്ട്. ശക്തനായ സ്ഥാനാർത്ഥി വേണം എന്ന പരിഗണന വന്നാൽ ഒരുപക്ഷെ രമേശ്‌ ചെന്നിത്തലയോ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരിൽ ആരെങ്കിലുമൊക്കെ വരാനും സാധ്യത ഉണ്ട്.

Facebook Comments Box

By admin

Related Post