Kerala News

എലിക്കുളത്ത് എൽ.ഡി.എഫ് വോട്ടിൽ വർദ്ധനവ്, എൽ ഡി എഫ് മണ്ഡലം ചെയർമാൻ; തോമസുകുട്ടി വട്ടയ്ക്കാട്ട്

Keralanewz.com

ഇളംങ്ങുളം:- എലിക്കുളം പഞ്ചായത്തിലെ പതിനാലാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വോട്ടിൽ വലിയ കുറവാണ് ഉണ്ടായതെന്ന് എൽ.ഡി.എഫ് പറഞ്ഞു. ഏതാനുമാസം മുൻപ് നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 179 വോട്ട് മാത്രം ലഭിച്ച എൽ ഡി.എഫിന് ഉപതെരഞ്ഞെടുപ്പിൽ 353 വോട്ടിൻ്റെ മികച്ച വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും എൽ.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് യു.ഡി.എഫിൻ്റെ കുത്തക വാർഡിൽ എൽ.ഡി.എഫിന് ലഭിച്ചിരിക്കുന്നതെന്നും കേരള കോൺഗ്രസ്സ് (എം) മണ്ഡലം പ്രസിഡണ്ടും എൽ.ഡി.എഫ് ചെയർമാനുമായ തോമസുകുട്ടി വട്ടയ്ക്കാട്ട് പറഞ്ഞു.

അക്രമം അഴിച്ച് വിട്ട് പോളിംഗ് മന്ദീഭ വിപ്പിക്കുകയായിരുന്നു യു.ഡി.എഫ് പദ്ധതിയെന്ന് അദ്ദേഹം ആരോപിച്ചു കോൺഗ്രസിൻ്റെയും തമ്മിലടിക്കുന്ന യു.ഡി.എഫിൻ്റെയും നയങ്ങളോടുള്ള ജനകീയ രോഷമാണ് യു ഡി.എഫിൻ്റെ വോട്ട് കുറവിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Facebook Comments Box