Wed. May 1st, 2024

‘ഫിഫ്റ്റി–-ഫിഫ്റ്റി’; ഒരു കോടിയുടെ ഞായര്‍ ലോട്ടറി വരുന്നു, ടിക്കറ്റ്‌ വില 50 രൂപ

By admin May 15, 2022 #news
Keralanewz.com

തിരുവനന്തപുരം
കേരള ലോട്ടറിയുടെ എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ടിക്കറ്റ് പുനരാരംഭിക്കും. ‘ഫിഫ്റ്റി–-ഫിഫ്റ്റി’ എന്ന പേരില്‍ പുറത്തിറക്കുന്ന ടിക്കറ്റിന്റെ ഒന്നാം സമ്മാനം ഒരു കോടിരൂപ.

രണ്ടാം സമ്മാനം 10 ലക്ഷം. തിങ്കളാഴ്ച തിരുവനന്തപുരത്ത് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പുതിയ ടിക്കറ്റ് പുറത്തിറക്കും. 29ന് ആദ്യ നറുക്കെടുപ്പ്. ടിക്കറ്റ് വില 50 രൂപ.

12 പരമ്ബരയിലായി 1.08 കോടി ടിക്കറ്റ് വിപണിയിലെത്തിക്കും. വില്‍പ്പനയുടെ പുരോഗതി അനുസരിച്ച്‌ ഘട്ടംഘട്ടമായിട്ടായിരിക്കും അച്ചടി. പ്രളയം, കോവിഡ് പശ്ചാത്തലത്തിലാണ് ഞായര്‍ നറുക്കെടുപ്പ് നിര്‍ത്തിയത്. ഇത് പുനരാരംഭിക്കണമെന്ന് ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു

Facebook Comments Box

By admin

Related Post