Kerala News

യുവാവിനെ തലക്കടിച്ച്‌ പരിക്കേല്‍പിച്ച കേസിലെ പ്രതി പിടിയില്‍

Keralanewz.com

തിരുവനന്തപുരം: മദ്യശാലയില്‍ യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച്‌ പരിക്കേല്‍പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി.

നേമം എസ്റ്റേറ്റ് കുണ്ടുമല പുത്തന്‍ വീട്ടില്‍ കുണ്ടുമല ഷാജി എന്ന ഷാജിമോനെയാണ് (40) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്ബതിന് പാപ്പനംകോടുള്ള ബാറിലായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യം വാങ്ങിക്കൊടുക്കാത്തതിന് പൊന്നുമംഗലം സ്വദേശി പ്രവീണിനെയാണ് പ്രതി പരിക്കേല്‍പിച്ചത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇയാളെ ഫോര്‍ട്ട് എ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ ഫോര്‍ട്ട്, തമ്ബാനൂര്‍, പേരൂര്‍ക്കട, മലയിന്‍കീഴ് സ്റ്റേഷനുകളിലായി വധശ്രമം, പിടിച്ചുപറി, അടിപിടി തുടങ്ങി നിരവധി കേസുകളുണ്ട്. നേമം എസ്.എച്ച്‌. ഒ രഗീഷ് കുമാര്‍, എസ്.ഐമാരായ വിപിന്‍ ജി.സി, ജോണ്‍ വിക്ടര്‍, എ.എസ്.ഐമാരായ ശ്രീകുമാര്‍, പത്മകുമാര്‍, സി.പി.ഒമാരായ ഗിരി, ലതീഷ്, ഉണ്ണികൃഷ്ണന്‍, സജു, സാജന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Facebook Comments Box