National News

അന്തരീക്ഷ മലിനീകരണം: ഡല്‍ഹിയില്‍ ചരക്ക് വാഹനങ്ങള്‍‍ക്ക് വിലക്ക്

Keralanewz.com

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഡീസല്‍ ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍.

തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണ തോത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനവുമായി രംഗത്തെത്തിയത്. 2022 ഒക്ടോബര്‍ 1 മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരിക. 2023 ഫെബ്രുവരി 28വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ, നവംബര്‍-ഡിസംബര്‍ മാസങ്ങളിലും ഇത്തരം വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, 15-20 ദിവസത്തേക്ക് മാത്രമായിരുന്നു വിലക്ക്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, സംസ്ഥാനത്ത് പ്രതിദിനം 7,5000 ട്രക്കുകള്‍ വരുന്നുണ്ട്. കൊയ്ത്തു കഴിഞ്ഞ നിലങ്ങള്‍ കത്തിക്കുന്നത് മലിനീകരണ തോത് ഉയരുന്നതിന്റെ ഒരു പ്രധാന കാരണമാണ്. ട്രക്കുകള്‍ക്കും ഇതില്‍ ഒരു പ്രധാന പങ്കുണ്ട്. എന്നാല്‍, സി.എ.ന്‍ജി, ഇലക്‌ട്രിക് ട്രക്കുകള്‍ക്ക് തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട് ഉത്തരവ് നടപ്പിലാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, വിലക്കിനെതിരെ, വിവിധ ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റികളും അസോസിയേഷന്‍ പ്രതിനിധികളും രംഗത്തെത്തിയിരുന്നു

Facebook Comments Box