CRIMEKerala News

കോട്ടയത്ത് പഞ്ചായത്ത് മെമ്ബറായ യുവതിയെയും രണ്ടു പെൺമക്കളെയും കാണാതായി.

Keralanewz.com

കോട്ടയം: പഞ്ചായത്ത് മെമ്ബറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാതായി.

കോട്ടയം അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജൻ, മക്കളായ അമലയ, അമയ എന്നിവരെയാണ് കാണാതായത്.

പരാതിയിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്തു.

ഭർതൃ വീട്ടുകാർക്കെതിരെ സ്വത്ത് തർക്കത്തിൽ യുവതി നേരത്തേ പരാതി നൽകിയിരുന്നു.

പോലീസിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷമാണ് യുവതിയെയും മക്കളെയും കാണാതെയായത്. ഐസിയുടെ ഭർത്താവ് സാജൻ നേരത്തേ മരണപ്പെട്ടിരുന്നു. 50 ലക്ഷം രൂപ ഭർതൃ വീട്ടുകാരിൽ നിന്ന് വാങ്ങി നൽകാമെന്ന ഉറപ്പ് പോലീസ് പാലിച്ചില്ലെന്നാണ് ഐസിയുടെ ഫേസ്ബുക്ക് പോസ്റ്റ്മാൻ.

ഭർതൃമാതാവിന്റെ പീഡനം ഇനി സഹിക്കാൻ കഴില്ലെന്നും പോസ്റ്റിൽ പറയുന്നു.

Facebook Comments Box