International News

അമേരിക്കന്‍ നടി മേരി മാറ മുങ്ങിമരിച്ചു

Keralanewz.com

ലോസ്‌ആഞ്ചലസ് : അമേരിക്കന്‍ ടെലിവിഷന്‍-സിനിമാ നടി മേരി മാറ (61) മുങ്ങിമരിച്ചു. ന്യൂയോര്‍ക്കിലെ കേപ് വിന്‍സെന്റ് പട്ടണത്തില്‍ സെന്റ് ലോറന്‍സ് നദിയില്‍ നീന്തുന്നതിനിടെ കാണാതാവുകയായിരുന്നു.

തെരച്ചിലിനൊടുവില്‍ സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തി.

സഹോദരിയെ കാണാനെത്തിയ മേരി നദിയിലേക്ക് ഇറങ്ങിയതിന് ശേഷം ഒഴുക്കില്‍പ്പെട്ടതായിരിക്കാമെന്ന് കരുതുന്നു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. എന്‍.വൈ.പി.ഡി ബ്ലൂ, ലോ ആന്‍ഡ് ഓര്‍ഡര്‍, ഇ.ആര്‍, ലോസ്റ്റ് തുടങ്ങിയ ടി.വി ഷോകളിലൂടെയാണ് മേരി പ്രശസ്തയായത്. എ സിവില്‍ ആക്ഷന്‍, ഗ്രിഡ് അയണ്‍ ഗാംഗ് തുടങ്ങി 20 ഓളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്

Facebook Comments Box