Kerala News

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; മത്സര വള്ളംകളി രണ്ട് കൊല്ലത്തിന് ശേഷം

Keralanewz.com

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് വള്ളംകളിയുടെ ഫ്‌ലാഗ് ഓഫ്. 50 പള്ളിയോടങ്ങള്‍ പമ്പയാറ്റില്‍ ആറന്മുള ശൈലിയില്‍ തുഴയെറിയും. രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം നിലനില്‍ക്കുന്നതിനാല്‍ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയാണ് വള്ളംകളി നടക്കുക. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുക്കില്ല. രണ്ട് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സര വള്ളംകളി നടക്കുന്നത്

Facebook Comments Box