കട്ടപ്പന സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിനി മംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു
കട്ടപ്പന: വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന കട്ടപ്പന സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിനി മംഗളൂരുവില്‍ മരിച്ചു.
കട്ടപ്പന പട്ടരുകണ്ടത്തില്‍ റെജി തോമസ് – ബിനു ദമ്ബതികളുടെ മകള്‍ റിയ ആന്റണിയാണ് (19) മരിച്ചത്. മംഗളൂരു നേതാജി കോളജിലെ ഒന്നാം വര്‍ഷ ജനറല്‍ നഴ്സിങ് വിദ്യാര്‍ഥിനിയാണ്.
ഈ മാസം 3നു റോഡില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ ചിലര്‍ ബൈക്ക് റേസ് നടത്തുകയും അതു കാറുമായി കൂട്ടിയിടിച്ചു റിയയുടെ ദേഹത്തു തട്ടി പരുക്കേല്‍ക്കുകയുമായിരുന്നു എന്നാണു വിവരം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് മംഗളൂരുവിലെ യേനപ്പോയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ സന്ധ്യയോടെയാണു മരണം സംഭവിച്ചത്
Facebook Comments Box