Thu. May 2nd, 2024

സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പോസ്‌റ്ററുകളും ചിത്രങ്ങളുമായി എത്തുന്നവരെ ശബരിമല പതിനെട്ടാം പടി വഴി കടത്തിവിടരുതെന്നും സോപാനത്തില്‍ദര്‍ശനം അനുവദിക്കരുതെന്നും ഹൈക്കോടതി

By admin Jan 10, 2023 #news
Keralanewz.com

കൊച്ചി: സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പോസ്‌റ്ററുകളും ചിത്രങ്ങളുമായി എത്തുന്നവരെ ശബരിമല പതിനെട്ടാം പടി വഴി കടത്തിവിടരുതെന്നും സോപാനത്തില്‍ദര്‍ശനം അനുവദിക്കരുതെന്നും ഹൈക്കോടതി. ഭക്‌തര്‍ ആചാര രീതികള്‍ അനുസരിച്ചാവണം ദര്‍ശത്തിനെത്തേണ്ടതെന്നും ജസ്‌റ്റിസ്‌ അനില്‍ കെ. നരേന്ദ്രന്‍, ജസ്‌റ്റിസ്‌ പി.ജി. അജിത്‌ കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി. സോപാനത്തില്‍ ഡ്രം, മറ്റ്‌ വാദ്യോപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനും ഹൈക്കോടതി വിലക്ക്‌ ഏര്‍പ്പെടുത്തി.
ശബരിമലയിലെത്തുന്ന ചില ഭക്‌തന്‍മാര്‍ രാഷ്‌ട്രീയ നേതാക്കളുടെയും സിനിമാതാരങ്ങളുടെയും വലിയ ചിത്രങ്ങളുമായി വരുന്നതു തടയണമെന്നാവശ്യപ്പെട്ട്‌ ഒരു ഭക്‌തന്‍ അയച്ച കത്തിന്റെ അടിസ്‌ഥാനത്തില്‍ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു

Facebook Comments Box

By admin

Related Post