Fri. Apr 26th, 2024

നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

By admin Sep 11, 2021 #news
Keralanewz.com

നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 48 മണിക്കൂറിനുള്ളില്‍ മധ്യ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച്‌ തീവ്ര ന്യൂനമര്‍ദ്ദമാകുമെന്നതിനാല്‍ ശക്തമായ മഴ കേരളത്തില്‍ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇതിന്‍റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് യെല്ലോ അലേര്‍ട്ട്.

7 ജില്ലകളില്‍ ആണ് തിങ്കളാഴ്ച്ച യെല്ലോ അലേര്‍ട്ട്, ചൊവ്വാഴ്ച്ച 12 ജില്ലകളിലും.നിലവില്‍ മത്സ്യബന്ധനത്തിന് കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ തടസ്സമില്ല

Facebook Comments Box

By admin

Related Post