Kerala News

കേരളത്തില്‍ എന്‍ഐഎക്ക് പുതിയ മേധാവി; എറണാകുളം എന്‍ഐഎ കോടതിക്ക് കനത്ത സുരക്ഷ

Keralanewz.com

കൊച്ചി ; ദേശീയ അന്വേഷണ ഏജന്‍സിയുടെ കേരള യൂണിറ്റിന് പുതിയ മേധാവി വരുന്നു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ എന്‍ഐഎ മേധാവിയാകും. എസ്പി റാങ്കിലെ ഉദ്യോഗസ്ഥനാണ് എന്‍ഐഎ മേധാവി നിലവിലുള്ളത്. എന്നാല്‍ ഇനി ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും. ജമ്മുകശ്മീര്‍ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് പരിഗണനയിലുള്ളത്.

എറണാകുളം എന്‍ഐഎ കോടതിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്താനും തീരുമാനം. നടപടി എടക്കര മാവോയിസ്‌റ് കേസ്, കൈവെട്ട് കേസ് എന്നിവയടക്കം പരിഗണിക്കുന്ന പശ്ചാത്തലത്തില്‍. 24 ലക്ഷം രൂപ ചെലവില്‍ സുരക്ഷ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ പൊലീസുകാരെയും വിന്യസിക്കും

Facebook Comments Box